---
title: "'കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ തന്നെ കെട്ടിപ്പിടിക്കണം';നവ്യയുടെ ആ വാക്കുകൾ തന്ന ധൈര്യത്തെക്കുറിച്ച് സൈജു കുറുപ്പ്"
english_title: "Siju Kurup Navya Nair Hug Scene Bharathanatyam 2 Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376725/siju-kurup-navya-nair-hug-scene-interview"
published_at: "2026-08-05T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c3fd6386d_siju-kurup-navya-nair-hug-scene-interview.jpg"
keywords: ["Siju Kurup", "Navya Nair", "Bharathanatyam 2", "Malayalam Cinema", "Interview"]
---

# 'കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ തന്നെ കെട്ടിപ്പിടിക്കണം';നവ്യയുടെ ആ വാക്കുകൾ തന്ന ധൈര്യത്തെക്കുറിച്ച് സൈജു കുറുപ്പ്

> **Lead Summary:** **[**മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പ് നവ്യാ നായർക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുന്നു. കൂടെ അഭിനയിക്കുന്ന നടിമാരോട് കെട്ടിപ്പിടിക്കുന്ന രംഗങ്ങളിലോ ഫാമിലി ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോഴോ തനിക്ക് എപ്പോഴും ചെറിയൊരു സങ്കോചമുണ്ടാകാറുണ്ടെന്ന് താരം വെളിപ്പെടുത്തി അഭിമുഖത്തിലാണ് സൈജു കുറുപ്പ് മനസ്സ് തുറന്നത്.

## Article Content

**[**മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പ് നവ്യാ നായർക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുന്നു. കൂടെ അഭിനയിക്കുന്ന നടിമാരോട് കെട്ടിപ്പിടിക്കുന്ന രംഗങ്ങളിലോ ഫാമിലി ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോഴോ തനിക്ക് എപ്പോഴും ചെറിയൊരു സങ്കോചമുണ്ടാകാറുണ്ടെന്ന് താരം വെളിപ്പെടുത്തി അഭിമുഖത്തിലാണ് സൈജു കുറുപ്പ് മനസ്സ് തുറന്നത്.

> ഭാര്യയായി അഭിനയിക്കുന്ന നടിയാണെങ്കിലും യഥാർത്ഥത്തിൽ ഭാര്യയല്ലാത്തതിനാൽ 'ഇലയ്ക്കും മുള്ളിനും കേടില്ലാത്ത' രീതിയിലാണ് കെട്ടിപ്പിടിക്കാറുള്ളതെന്ന് സൈജു പറയുന്നു. 'ഒരുത്തീ' എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ ഇത്തരമൊരു രംഗത്തിൽ താൻ മടിച്ച് നിന്നത് ശ്രദ്ധയിൽപ്പെട്ട നവ്യ, "പ്രേക്ഷകർക്ക് കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ തന്നെ കെട്ടിപ്പിടിക്കണം, ഒരു കോൺഷ്യസ്നസ്സും ആവശ്യമില്ല" എന്ന് പറഞ്ഞ് ധൈര്യം നൽകുകയായിരുന്നു. നവ്യ ഇത് തുറന്നു പറഞ്ഞതോടെ തന്റെ മടി മാറിയെന്നും സൈജു കൂട്ടിചേർത്തു.

സിനിമകളിൽ കുടുംബചിത്രങ്ങൾ എടുക്കുമ്പോൾ പരിചയപ്പെട്ട ആദ്യദിവസം തന്നെ നടിയുടെ തോളിൽ കൈവെക്കേണ്ടി വരാറുണ്ടെന്നും, അപ്പോഴൊക്കെ അനുവാദം ചോദിച്ച ശേഷമേ കൈവെക്കാറുള്ളൂ എന്നും താരം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376725/siju-kurup-navya-nair-hug-scene-interview)