---
title: "കറുപ്പ് പരാജയപ്പെട്ടിരുന്നെങ്കിൽ പ്രത്യാഘാതം കുടുംബത്തെ ബാധിക്കുമായിരുന്നു; സൂര്യ"
english_title: "Surya Karuppu Box Office Collection 310 Crore Financial Crisis Before Release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376709/surya-karuppu-310-crore-financial-crisis-jyotika-support"
published_at: "2026-08-05T09:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ba32ae121_surya-karuppu-310-crore-financial-crisis-jyotika-support.jpg"
keywords: ["SURYA", "FILM", "MOVIE", "ACTOR", "BOXOF", "Jyotika"]
---

# കറുപ്പ് പരാജയപ്പെട്ടിരുന്നെങ്കിൽ പ്രത്യാഘാതം കുടുംബത്തെ ബാധിക്കുമായിരുന്നു; സൂര്യ

> **Lead Summary:** **[**ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ 'കറുപ്പ്' എന്ന ചിത്രം 310 കോടിയിലധികം രൂപ കളക്ഷൻ നേടി വൻ വിജയമായെങ്കിലും, റിലീസിന് തൊട്ടുമുമ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് നിശ്ചയിച്ച തീയതിയിൽ നിന്നും ഒരു ദിവസം വൈകിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

## Article Content

**[**ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ 'കറുപ്പ്' എന്ന ചിത്രം 310 കോടിയിലധികം രൂപ കളക്ഷൻ നേടി വൻ വിജയമായെങ്കിലും, റിലീസിന് തൊട്ടുമുമ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് നിശ്ചയിച്ച തീയതിയിൽ നിന്നും ഒരു ദിവസം വൈകിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ആ പ്രതിസന്ധി ഘട്ടത്തെയും അതിൽ ഭാര്യ ജ്യോതിക നൽകിയ പിന്തുണയെയും കുറിച്ച് സൂര്യ തുറന്നുപറയുന്നു. റിലീസിന് തൊട്ടുമുമ്പ് തന്റെ മേൽ വലിയ സാമ്പത്തിക ഭാരം വന്നുചേർന്നിരുന്നുവെന്ന് സൂര്യ ഒരു അഭിമുഖത്തിൽ ഓർത്തെടുത്തു.

അത്തരം ഒരു സാഹചര്യത്തിൽ തന്നിൽ പൂർണമായി വിശ്വാസമർപ്പിക്കുകയും വീണ്ടും വായ്പകൾ എടുക്കാൻ പിന്തുണയ്ക്കുകയും ചെയ്ത ജ്യോതികയോട് നന്ദിയുണ്ടെന്ന് താരം വ്യക്തമാക്കി.

സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ അതിന്റെ പ്രത്യാഘാതം കുടുംബത്തെ മുഴുവൻ ബാധിക്കുമായിരുന്നുവെന്നും, എന്നാൽ പരസ്പരമുള്ള വിശ്വാസവും ധൈര്യവുമാണ് ആ കടമ്പ കടക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും സൂര്യ കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടത്തിൽ പണം നൽകിയ ഫിനാൻഷ്യർമാരും തിയറ്റർ ഉടമകളും ക്ഷമയോടെ കാത്തിരിക്കുകയും, കുടിശ്ശികയുടെ ഒരു ഭാഗം മാത്രം സ്വീകരിച്ച് ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്തത് വലിയ പിന്തുണയായി. ഇതേക്കുറിച്ച് പ്രതികരിച്ച ജ്യോതിക, സിനിമ വിജയിപ്പിക്കണമെന്ന സൂര്യയുടെ കഠിനാധ്വാനത്തെയും മനസ്സുറപ്പിനെയും പ്രശംസിച്ചു.

തങ്ങൾ രണ്ടുപേരും ഏതൊരു പ്രധാന തീരുമാനത്തിലും ഒരേ നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും കുടുംബമായാലും കരിയറായാലും പരസ്പരം പിന്തുണച്ച് മുന്നോട്ട് പോവുകയാണ് പതിവെന്നും ജ്യോതിക പറഞ്ഞു. ത്രിഷ, ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം തിയറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376709/surya-karuppu-310-crore-financial-crisis-jyotika-support)