---
title: "റോളക്സിനായി ഇനിയും കാത്തിരിക്കണമോ? മാസ് അപ്ഡേറ്റുമായി സൂര്യ"
english_title: "Rolex Movie Suriya Lokesh Kanagaraj Update LCU Villain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376625/rolex-movie-suriya-lokesh-kanagaraj-update-lcu"
published_at: "2026-08-04T16:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71cd3f3310d_rolex-movie-suriya-lokesh-kanagaraj-update-lcu.jpg"
keywords: ["Suriya", "Lokesh Kanagaraj", "Rolex Movie", "LCU", "Vikram", "Tamil Cinema"]
---

# റോളക്സിനായി ഇനിയും കാത്തിരിക്കണമോ? മാസ് അപ്ഡേറ്റുമായി സൂര്യ

> **Lead Summary:** ചെന്നൈ: **[**തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'റോളക്സ്' സ്റ്റാൻഡ് എലോൺ മൂവി. കമൽഹാസൻ ചിത്രം 'വിക്രമി'ന്റെ ക്ലൈമാക്‌സിൽ ഏതാനും മിനിറ്റുകൾ മാത്രം വന്നുപോയ റോളക്സ് എന്ന വില്ലൻ കഥാപാത്രം സൃഷ്ടിച്ച തരംഗം ചെറുതല്ല. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ ഈ കാത്തിരിപ്പിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം സൂര്യ.

## Article Content

ചെന്നൈ: **[**തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'റോളക്സ്' സ്റ്റാൻഡ് എലോൺ മൂവി. കമൽഹാസൻ ചിത്രം 'വിക്രമി'ന്റെ ക്ലൈമാക്‌സിൽ ഏതാനും മിനിറ്റുകൾ മാത്രം വന്നുപോയ റോളക്സ് എന്ന വില്ലൻ കഥാപാത്രം സൃഷ്ടിച്ച തരംഗം ചെറുതല്ല. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ ഈ കാത്തിരിപ്പിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം സൂര്യ.

> "ലോകേഷ് നിലവിൽ മറ്റു ചില പ്രൊജക്ടുകളുടെ തിരക്കിലാണ്. അല്ലു അർജുൻ ചിത്രം, വിക്രം 2 എന്നിവയൊക്കെയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാൽ റോളക്‌സ് സിനിമ സംഭവിക്കുമെന്നും, അതിന്റെ തിരക്കഥ എഴുതുന്നുണ്ടെന്നും ലോകേഷ് അഭിമുഖങ്ങളിൽ പറയുന്നത് കണ്ടിട്ടുണ്ട്. അത് സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും, കാലം അതിന് മറുപടി നൽകും" - സൂര്യ പറഞ്ഞു.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും ക്രൂരനായ വില്ലൻ കഥാപാത്രമാണ് റോളക്സ്. 2022-ൽ പുറത്തിറങ്ങിയ 'വിക്രമി'ൽ അവതരിപ്പിക്കപ്പെട്ട ഈ കഥാപാത്രത്തിന്റെ റഫറൻസുകൾ 2023-ലെ വിജയ് ചിത്രം 'ലിയോ'യിലും ഉണ്ടായിരുന്നു. കാർത്തി നായകനാകുന്ന 'കൈതി 2'-ലും റോളക്സിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് സൂചനകൾ. എന്തായാലും സൂര്യയുടെ പുതിയ പ്രതികരണത്തോടെ റോളക്സിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് എൽസിയു പ്രേമികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/376625/rolex-movie-suriya-lokesh-kanagaraj-update-lcu)