---
title: "'അയാൾക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞുകൂട'; പ്രണവിനെ ട്രോളി മോഹൻലാൽ, വീഡിയോ വൈറൽ "
english_title: "Thudakkam Movie Trailer Mohanlal Viswmaya Debut Jude Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376570/mohanlal-daughter-vismaya-thudakkam-movie-trailer-release-august-7"
published_at: "2026-08-04T14:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a888527ec_mohanlal-daughter-vismaya-thudakkam-movie-trailer-release-august-7.jpg"
keywords: ["Thudakkam", "Mohanlal", "Viswmaya Mohanlal", "Jude Antony", "Malayalam Movie", "Pranav Mohanlal"]
---

# 'അയാൾക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞുകൂട'; പ്രണവിനെ ട്രോളി മോഹൻലാൽ, വീഡിയോ വൈറൽ 

> **Lead Summary:** **[**മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

**[**മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യ ഷോട്ടിൽ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നെന്നും, ടേക്കിന് മുൻപ് അച്ഛനെ ഫോണിൽ വിളിച്ച് അനുഗ്രഹം തേടിയിരുന്നെന്നും വിസ്മയ വെളിപ്പെടുത്തി. ഇതിനിടെ ചേട്ടൻ പ്രണവ് എന്തെങ്കിലും ടിപ്സുകൾ തന്നിരുന്നോ എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

> തനിക്ക് ആരും ടിപ്സ് ഒന്നും തന്നിട്ടില്ലെന്ന് വിസ്മയ വ്യക്തമാക്കിയപ്പോൾ, "അയാൾക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞുകൂട, പിന്നെ എന്ത് ടിപ്സ് പറയാനാണ്" എന്ന് പ്രണവിനെ ട്രോടിക്കൊണ്ട് മോഹൻലാൽ കൗണ്ടർ അടിക്കുകയായിരുന്നു. ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്.

മെഗാഹിറ്റായ '2018'നു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. യു.എ. സർട്ടിഫിക്കറ്റ് ലഭിച്ച ഈ സിനിമയിൽ മോഹൻലാലിന് പുറമെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376570/mohanlal-daughter-vismaya-thudakkam-movie-trailer-release-august-7)