---
title: "'സിദ്ദിഖിന് എന്നെ കണ്ടപ്പോൾ ഇഷ്ടമായില്ല ഇയാൾ ഈ റോളിന് പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിരുന്നു;ഗോഡ്ഫാദർ' അനുഭവം പങ്കുവെച്ച് സീനത്ത്"
english_title: "Seenaath Godfather Kadappuram Karthiyayini Siddique Lal Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376557/seenaath-godfather-kadappuram-karthiyayini-siddique-interview"
published_at: "2026-08-04T13:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a101ebbf7_seenaath-godfather-kadappuram-karthiyayini-siddique-interview.jpg"
keywords: ["Seenaath", "Godfather", "Siddique Lal", "Malayalam Cinema", "Kadappuram Karthiyayini"]
---

# 'സിദ്ദിഖിന് എന്നെ കണ്ടപ്പോൾ ഇഷ്ടമായില്ല ഇയാൾ ഈ റോളിന് പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിരുന്നു;ഗോഡ്ഫാദർ' അനുഭവം പങ്കുവെച്ച് സീനത്ത്

> **Lead Summary:** **[**നാടകരംഗത്തുനിന്ന് സിനിമയിലെത്തി സഹനടിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രദ്ധേയയായ നടിയാണ് സീനത്ത്. 1991-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലെ 'കടപ്പുറം കാർത്ത്യായനി' എന്ന കഥാപാത്രമാണ് സീനത്തിന്റെ സിനിമാ കരിയറിൽ വലിയ വഴിത്തിരിവായത്. എന്നാൽ തുടക്കത്തിൽ ഈ വേഷത്തിന് താൻ ചേരില്ലെന്നാണ് സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നതെന്ന് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സീനത്ത് വെളിപ്പെടുത്തി.

## Article Content

**[**നാടകരംഗത്തുനിന്ന് സിനിമയിലെത്തി സഹനടിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രദ്ധേയയായ നടിയാണ് സീനത്ത്. 1991-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലെ 'കടപ്പുറം കാർത്ത്യായനി' എന്ന കഥാപാത്രമാണ് സീനത്തിന്റെ സിനിമാ കരിയറിൽ വലിയ വഴിത്തിരിവായത്. എന്നാൽ തുടക്കത്തിൽ ഈ വേഷത്തിന് താൻ ചേരില്ലെന്നാണ് സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നതെന്ന് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സീനത്ത് വെളിപ്പെടുത്തി.

> കുറച്ചുകൂടി തടിച്ച, നിറം കുറഞ്ഞ ഒരാളായിരുന്നു സിദ്ദിഖിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ചെറുപ്പമായിരുന്ന തന്നെ കണ്ടയുടൻ "ഈ റോളിന് ഇയാളെ പറ്റില്ല" എന്ന് സിദ്ദിഖ് പറഞ്ഞത് കേട്ട് ആദ്യം ചമ്മലുണ്ടായെങ്കിലും, മേക്കപ്പ് മാൻ മണിയണ്ണൻ ധൈര്യം തരുകയും 'മുറുക്കി' ലുക്ക് മാറ്റിയെടുക്കുകയും ചെയ്തു. ലുക്ക് ടെസ്റ്റ് ചെയ്തപ്പോൾ സിദ്ദീഖിന് അത് ഏറെ ഇഷ്ടപ്പെടുകയായിരുന്നുവെന്നും സീനത്ത് ഓർത്തെടുത്തു.

പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭർത്താവ്. ഇരുവർക്കും ഒരു മകനുണ്ട്. 'മതിലുകൾ', 'അനന്തരം', 'വിധേയൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'പദയാത്ര' എന്ന പുതിയ ചിത്രത്തിലും സീനത്ത് പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376557/seenaath-godfather-kadappuram-karthiyayini-siddique-interview)