---
title: "'ശരീരത്തെ യന്ത്രമായി കാണരുത് തുടർച്ചയായ മൂന്നാമത്തെ പരിക്ക്'; ആരോഗ്യനിലയെക്കുറിച്ച് മനസ്സ് തുറന്ന് നടി രശ്മിക "
english_title: "Rashmika Mandanna Injury Hip Tendon Tear The Girlfriend Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376553/rashmika-mandanna-injury-hip-tendon-the-girlfriend"
published_at: "2026-08-04T13:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719e19a092e_rashmika-mandanna-injury-hip-tendon-the-girlfriend.jpg"
keywords: ["Rashmika Mandanna", "Vijay Deverakonda", "South Cinema", "Health Update"]
---

# 'ശരീരത്തെ യന്ത്രമായി കാണരുത് തുടർച്ചയായ മൂന്നാമത്തെ പരിക്ക്'; ആരോഗ്യനിലയെക്കുറിച്ച് മനസ്സ് തുറന്ന് നടി രശ്മിക 

> **Lead Summary:** **[** അടുത്തിടെ 'മൈസ' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ തെന്നിന്ത്യൻ സൂപ്പർതാരം രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. സ്വന്തം ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, മനുഷ്യ ശരീരമായി കണ്ട് സ്നേഹിക്കാൻ താൻ പഠിക്കേണ്ടതുണ്ടെന്നും ഇത് തുടർച്ചയായി തനിക്ക് സംഭവിക്കുന്ന മൂന്നാമത്തെ പരിക്കാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

## Article Content

**[** അടുത്തിടെ 'മൈസ' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ തെന്നിന്ത്യൻ സൂപ്പർതാരം രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. സ്വന്തം ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, മനുഷ്യ ശരീരമായി കണ്ട് സ്നേഹിക്കാൻ താൻ പഠിക്കേണ്ടതുണ്ടെന്നും ഇത് തുടർച്ചയായി തനിക്ക് സംഭവിക്കുന്ന മൂന്നാമത്തെ പരിക്കാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

> "പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ എന്ത് ചെയ്യാൻ, ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു, സോറി എന്നാലും ഹായ്! ഞാൻ ഇതാ എത്തിയിരിക്കുന്നു! ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരിക്കാണിത്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യന്റെ ശരീരം പോലെ സ്നേഹിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം. കാര്യം എന്താണെന്നുവെച്ചാൽ ഇത് എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയുന്നില്ല." രശ്‌മിക പറയുന്നു.

> "അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡോണുകൾ ഇടുപ്പിന്റെ ഇരുവശങ്ങളിലുമുണ്ട്. എന്റെ വലതു ഇടുപ്പിലെ അത്തരം ഒരു ടെൻഡോൺ അടർന്നുപോയിരിക്കുന്നു. കാൽ ഉയർത്താനും മറ്റും അത് വീണ്ടും പഴയപോലെ ഒട്ടിച്ചേരേണ്ടതുണ്ട്. ‘മൈസ’ എന്ന സിനിമയുടെ ഡാൻസ് ഷൂട്ടിംഗിനിടയിലാണ് ഇത് സംഭവിച്ചത്.. സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ ചിത്രീകരണം അതായിരിക്കും! പക്ഷെ ആരും പേടിക്കേണ്ട... നല്ല വേദനയുണ്ട്, എന്നാൽ സഹിക്കാൻ കഴിയാത്തത്ര ഒന്നുമല്ല... അപ്പോൾ അതാണ് വിശേഷം... നമ്മൾ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്! എനിക്ക് വരുന്ന ഈ പരിക്കുകളെല്ലാം വളരെ യാദൃശ്ചികമാണ് - പെട്ടെന്നുള്ള അപകടങ്ങൾ... ഇതൊക്കെ സംഭവിക്കാൻ എന്ത് ഭാഗ്യമാണ്. ഒരു നിർബന്ധിത അവധി - എന്നാലും ഞാൻ ഒട്ടും പരാതിപ്പെടുന്നില്ല." രശ്‌മിക പറയുന്നു.

> "ഞാൻ ഇപ്പോൾ ധാരാളം പസിൽ ഗെയിമുകൾ കളിക്കുന്നുണ്ട്, എനിക്ക് ഇതിലൊക്കെ ഇത്രയും കഴിവുണ്ടെന്ന് എനിക്ക് തന്നെ അറിയുമായിരുന്നില്ല. വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാൻ. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് വണ്ണം വെക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെ വ്യായാമം ചെയ്യാൻ പറ്റില്ലെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യും. ഞാൻ കഴിക്കും, അങ്ങനെ ഒരു ഡെസേർട്ട് രാക്ഷസിയായി മാറും." രശ്‌മിക കൂട്ടിച്ചേർത്തു .

അതേസമയം രണബാലിയാണ് രശ്‌മികയുടെ ഏറ്റവും പുതിയ ചിത്രം. തെന്നിന്ത്യൻ യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/376553/rashmika-mandanna-injury-hip-tendon-the-girlfriend)