---
title: "ലിംഗത്തിൽ ഇയർഫോണിന്റെ വയർ തിരുകിക്കയറ്റി യുവാവ്; മണിക്കൂറുകൾക്ക് ശേഷം സംഭവിച്ചത്"
english_title: "Young man inserts earphone wire into penis; The incident is as follows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37650/young-man-inserts-earphone-wire-into-penis-the-incident-is-as-follows"
published_at: "2022-04-14T22:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625850c08d28f_viral.jpg"
keywords: []
---

# ലിംഗത്തിൽ ഇയർഫോണിന്റെ വയർ തിരുകിക്കയറ്റി യുവാവ്; മണിക്കൂറുകൾക്ക് ശേഷം സംഭവിച്ചത്

> **Lead Summary:** സ്വയംഭോഗം ചെയ്യുന്നതിനിടയിൽ ലിംഗത്തിലേക്ക് ഇയർഫോണിന്റെ വയർ തിരുകികയറ്റിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇന്തോനേഷ്യയിൽ നിന്നുള്ള 34 കാരനാണ് 80 സെന്റീമീറ്റർ നീളമുള്ള വയർ മൂത്രനാളിയിലേക്ക് കയറ്റിയത്.

## Article Content

സ്വയംഭോഗം ചെയ്യുന്നതിനിടയിൽ ലിംഗത്തിലേക്ക് ഇയർഫോണിന്റെ വയർ തിരുകികയറ്റിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇന്തോനേഷ്യയിൽ നിന്നുള്ള 34 കാരനാണ് 80 സെന്റീമീറ്റർ നീളമുള്ള വയർ മൂത്രനാളിയിലേക്ക് കയറ്റിയത്.

'ലൈംഗിക സുഖത്തിനും സംതൃപ്തിക്കും' വേണ്ടിയാണ് താൻ ലിംഗത്തിലേക്ക് വയർ കയറ്റിയതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. കൂടാതെ ആഴ്ചയിൽ അഞ്ച് തവണ വരെ സ്വയംഭോഗം ചെയ്യാറുണ്ടെന്നും യുവാവ് പറഞ്ഞു.

മൂത്രമൊഴിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടുവെന്നും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പോവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. റേഡിയോളജി കേസ് റിപ്പോർട്ട് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പരിശോധനയിൽ സുർബയയിലെ ഡോ. സോറ്റ്‌മോ ജനറൽ-അക്കാദമിക് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവാവിന്റെ മൂത്രസഞ്ചിയിൽ വയർ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.

ഉള്ളിൽ കുടുങ്ങി കിടന്ന വയർ മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലൈംഗിക സുഖത്തിനായി ലിംഗത്തിലേക്ക് വസ്തുക്കൾ തിരുകി കയറ്റുന്നതിനെ 'സൗണ്ടിംഗ്' (sounding) എന്ന് പറയുന്നു.

ഇത് നിരവധി അപകടസാധ്യതകൾക്ക് കാരണമാകുന്നുവെന്നും ബർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. റിച്ച് വൈനി പറഞ്ഞു. ഒരു വസ്തു ലിംഗത്തിനുള്ളിൽ കുടുങ്ങിയാൽ മൂത്രമൊഴിക്കാനുള്ള പ്രയാസം, ഉദ്ധാരണ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/37650/young-man-inserts-earphone-wire-into-penis-the-incident-is-as-follows)