---
title: "ഗർഭിണിയായ ശേഷം എപ്പോൾ അതിൻ്റെ മുന്നിലൂടെ പോയാലും അങ്ങനെ ചെയ്യും; വെളിപ്പെടുത്തി താരം"
english_title: "Now, for the first time since becoming pregnant, Pranita has released a picture of her belly."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37648/now-for-the-first-time-since-becoming-pregnant-pranita-has-released-a-picture-of-her-belly"
published_at: "2022-04-14T22:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62584c79dddab_pranitha.jpg"
keywords: []
---

# ഗർഭിണിയായ ശേഷം എപ്പോൾ അതിൻ്റെ മുന്നിലൂടെ പോയാലും അങ്ങനെ ചെയ്യും; വെളിപ്പെടുത്തി താരം

> **Lead Summary:** ഈയടുത്താണ് പ്രണിതയും ഭർത്താവ് നിതിനും ഇരുവരും മാതാപിതാക്കൾ ആകുവാൻ പോകുന്ന വിവരം പുറത്തുവിട്ടത്. ഈ വാർത്ത പുറത്തുവിട്ട അതിനോടൊപ്പം തന്നെ ചില ചിത്രങ്ങളും ഇരുവരും പങ്കുവെക്കുകയുണ്ടായി.

## Article Content

ഈയടുത്താണ് പ്രണിതയും ഭർത്താവ് നിതിനും ഇരുവരും മാതാപിതാക്കൾ ആകുവാൻ പോകുന്ന വിവരം പുറത്തുവിട്ടത്. ഈ വാർത്ത പുറത്തുവിട്ട അതിനോടൊപ്പം തന്നെ ചില ചിത്രങ്ങളും ഇരുവരും പങ്കുവെക്കുകയുണ്ടായി.

ഇതിനു ശേഷം നിരവധി സഹ താരങ്ങളും ആരാധകരും ഇവർക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങൾ ശ്രദ്ധനേടാൻ തുടങ്ങിയത്.

ഇപ്പോഴിതാ ഗർഭിണിയായ ശേഷം ആദ്യമായി തൻറെ വയറിൻറെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പ്രണിത. വളരെ ചെറുതായി ബേബി ബംപ് വ്യക്തമാണ് ചിത്രത്തിൽ. ഒരു കണ്ണാടിയുടെ മുന്നിൽ നിന്നും ആണ് താരം ചിത്രം പകർത്തിയിരിക്കുന്നത്.

ഡെനിം പാൻറ് ആണ് താരം ധരിച്ചിരിക്കുന്നത്. ഒരു ടീഷർട്ടും താരം ധരിച്ചിട്ടുണ്ട്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു. ഗർഭിണിയാണ് എന്ന് അറിഞ്ഞതിനുശേഷം നിങ്ങൾ ആദ്യമായി ചെയ്യാൻ തുടങ്ങുന്ന കാര്യം കണ്ണാടിയുടെ മുൻപിൽ കൂടി എപ്പോൾ പോയാലും വയർ നോക്കുക എന്നതാണ്.

ചിത്രത്തിൽ താരം വളരെ ക്യൂട്ട് ആണ്. പ്രശസ്ത നടൻ ആയുശ്മാൻ ഖുറാന അടക്കം നിരവധിപേർ ചിത്രത്തിന് കമൻറ് ഇട്ടിട്ടുണ്ട്. തൻറെ ഭർത്താവിനൊപ്പം ഉള്ള ചില ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ഗർഭിണിയായ വിവരം പുറത്തുവിട്ടത്. ഭർത്താവിൻറെ മുപ്പത്തിനാലാം ജന്മദിനത്തിൽ സർപ്രൈസ് ആയിട്ടാണ് താരം ഈ വിവരം പുറത്തു വിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37648/now-for-the-first-time-since-becoming-pregnant-pranita-has-released-a-picture-of-her-belly)