---
title: "സഹിക്കാന്‍ പറ്റാത്ത വേദന, റോണ്‍സനോട് സൂരജ്"
english_title: "Unbearable pain, Sooraj to Ronson"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37642/unbearable-pain-sooraj-to-ronson"
published_at: "2022-04-14T20:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62583ca0441a8_.jpg"
keywords: []
---

# സഹിക്കാന്‍ പറ്റാത്ത വേദന, റോണ്‍സനോട് സൂരജ്

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളില്‍ പലരും പൊട്ടിത്തെറിക്കുന്നതും കണ്ടു.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളില്‍ പലരും പൊട്ടിത്തെറിക്കുന്നതും കണ്ടു.

നാളിതുവരെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു താരമാണ് സൂരജ് തേലക്കാട്. സിനിമകളിയിലൂടേയും കോമഡി ഷോകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സൂരജ്. താരത്തിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു.

ഉയരക്കുറവിന്റെ വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ താരമാണ് സൂരജ്. ആന്‍ഡ്രോയ്ഡ് സൂരജ് എന്നാണ് സൂരജ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇന്നലെ ബിഗ് ബോസ് വീട്ടിലെ ജിമ്മനും ഉയരക്കാരനുമായ റോണ്‍സനുമായുള്ള സുരജിന്റെ സംഭാഷണം താരത്തിന്റെ ശാരീരകാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിവ് പകരുന്നതായിരുന്നു. 

കഴിഞ്ഞ ദിവസം റോണ്‍സണ്‍ സൂരജിന്റെ ശരീര വളര്‍ച്ചയുടെ വേദനകളെ കുറിച്ച് ചോദിക്കുകയുണ്ടായി. അതിന് സൂരജ് പറഞ്ഞ മറുപടി വേദനിപ്പിയ്ക്കുന്നതാണ്. ടാസ്‌കും മത്സരവുമൊക്കെ കഴിഞ്ഞ് അടുക്കളയുടെ അടുത്തുള്ള സോഫയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു സൂരജും റോണ്‍സണും.

നിങ്ങള്‍ക്ക് വേദനകള്‍ പൊതുവേ കൂടുതലായിരിയ്ക്കും അല്ലേ എന്നായിരുന്നു റോണ്‍സണിന്റെ ചോദ്യം എനിക്ക് ഇപ്പോള്‍ അത്ര വേദനയ ഇല്ല. പക്ഷെ ചേച്ചിയ്ക്ക് ഇപ്പോഴും തൊട്ടാല്‍ വേദനയാണ്. ആദ്യമൊക്കെ എനിക്കും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. എന്തെങ്കിലും ചെറിയ കാര്യം മതി, ജീവന്‍ പോകുന്ന വേദനയായിരുന്നു എന്നാണ് സൂരജ് പറയുന്നത്. 

തന്റെ 18, 19 വയസ്സ് വരെ ഒക്കെ ശരീരം തീരെ കുഞ്ഞ് ആയിരുന്നു. അപ്പോള്‍ നമ്മളുടെ വേദനയും കുഞ്ഞുങ്ങളെ പോലെ തന്നെ തൊട്ടാല്‍ വേദനയാവും. പിന്നീട് ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര എങ്കിലും മാറ്റം വന്നത്.

ഇപ്പോള്‍ അത്ര കാര്യമായ വേദന തോന്നാറില്ലെന്നും സൂരജ് പറയുന്നുണ്ട്. പണ്ടൊക്കെ കല്യാണ വീടുകളില്‍ പോകുമ്പോള്‍ സ്റ്റൂളില്‍ മുട്ടുകുത്തി നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും സൂരജ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ആരാധകരുടെ മനസിലേക്കാണ് പതിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/37642/unbearable-pain-sooraj-to-ronson)