---
title: "'ഉപ്പും മുളകും' വിട്ടത് ബിഗ് ബോസിനായോ? സസ്പെൻസ് പൊളിച്ച് സിദ്ധാർത്ഥ് പ്രഭു"
english_title: "Siddharth Prabhu Bigg Boss Malayalam Season 8 Rumor Clarification"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376406/siddharth-prabhu-biggboss-malayalam-season8-clarification"
published_at: "2026-08-03T17:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a707d396020b_siddharth-prabhu-biggboss-malayalam-season8-clarification.jpg"
keywords: ["SIDHU", "BBMS8", "SERIAL", "ACTOR", "RUMOR"]
---

# 'ഉപ്പും മുളകും' വിട്ടത് ബിഗ് ബോസിനായോ? സസ്പെൻസ് പൊളിച്ച് സിദ്ധാർത്ഥ് പ്രഭു

> **Lead Summary:** **[**ബിഗ് ബോസ് മലയാളം സീസൺ 8ന്റെ സംപ്രേഷണം ഉടൻ ആരംഭിക്കാനിരിക്കെ, ഓഗസ്റ്റ് 15ന് പ്രീ ഷോയായ 'അഗ്നിപരീക്ഷ' തുടങ്ങുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ സാധ്യതാ പട്ടികകളുമായി സോഷ്യൽ മീഡിയ റിവ്യൂവർമാർ സജീവമായപ്പോൾ, മുൻനിരയിൽ ഉയർന്നുവന്ന പേരായിരുന്നു നടൻ സിദ്ധാർത്ഥ് പ്രഭുവിന്റേത്.

## Article Content

**[**ബിഗ് ബോസ് മലയാളം സീസൺ 8ന്റെ സംപ്രേഷണം ഉടൻ ആരംഭിക്കാനിരിക്കെ, ഓഗസ്റ്റ് 15ന് പ്രീ ഷോയായ 'അഗ്നിപരീക്ഷ' തുടങ്ങുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ സാധ്യതാ പട്ടികകളുമായി സോഷ്യൽ മീഡിയ റിവ്യൂവർമാർ സജീവമായപ്പോൾ, മുൻനിരയിൽ ഉയർന്നുവന്ന പേരായിരുന്നു നടൻ സിദ്ധാർത്ഥ് പ്രഭുവിന്റേത്.

'തട്ടീം മുട്ടീം' 'ഉപ്പും മുളകും' എന്നീ പരമ്പരകളിലൂടെ പ്രിയങ്കരനായ താരം അടുത്തിടെ സീരിയലിൽ നിന്ന് ഇടവേളയെടുത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ബിഗ് ബോസിൽ പങ്കെടുക്കാനാണ് ഈ പിന്മാറ്റമെന്ന് യൂട്യൂബിലും സോഷ്യൽ മീഡിയയിലും വൻ പ്രചാരണങ്ങൾ നടന്നിരുന്നു.

എന്നാൽ, ഈ വാർത്തകളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞ് സിദ്ധാർത്ഥ് പ്രഭു തന്നെ രംഗത്തെത്തി. ബിഗ് ബോസിലേക്ക് താൻ പോകുന്നില്ലെന്നും ഇത്തരം അടിസ്ഥാനരഹിതമായ പ്രവചനങ്ങൾ വിശ്വസിക്കരുതെന്നും താരം വ്യക്തമാക്കി. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ അത് സ്വന്തമായി തന്നെ പ്രേക്ഷകരെ അറിയിക്കുമെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376406/siddharth-prabhu-biggboss-malayalam-season8-clarification)