---
title: "'മാറിനിന്നപ്പോഴാണ് സ്നേഹം തിരിച്ചറിഞ്ഞത്'; സഹോദരി ദിയയെക്കുറിച്ച് മനസ് തുറന്ന് ' വിജയിയുടെ മകൻ ജേസൺ സഞ്ജയ്"
english_title: "Jason Sanjay Sister Diya Bond Sigma Director Vijay Son-NEW-NEW-NEW"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376378/jason-sanjay-sister-diya-bond-sigma-director-NEW-NEW-NEW"
published_at: "2026-08-03T15:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70675abfe70_VIJAYUDE_MAKAN.jpg"
keywords: ["JASON", "SIBLI", "FAMILY", "CINEM", "SIGMA"]
---

# 'മാറിനിന്നപ്പോഴാണ് സ്നേഹം തിരിച്ചറിഞ്ഞത്'; സഹോദരി ദിയയെക്കുറിച്ച് മനസ് തുറന്ന് ' വിജയിയുടെ മകൻ ജേസൺ സഞ്ജയ്

> **Lead Summary:** **[**തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ സഹോദരി ദിവ്യ സാഷയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നു. കുട്ടിക്കാലത്ത് ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്ന് സഞ്ജയ് ഓർക്കുന്നു.

## Article Content

**[**തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ സഹോദരി ദിവ്യ സാഷയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നു. കുട്ടിക്കാലത്ത് ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്ന് സഞ്ജയ് ഓർക്കുന്നു.

> "ചെറിയ കാരണങ്ങൾ മതിയായിരുന്നു വഴക്കിടാൻ. എന്നാൽ എല്ലാ തവണയും തെറ്റ് എന്റെ ഭാഗത്താണെന്നേ വീട്ടുകാർ വിശ്വസിച്ചിരുന്നുള്ളൂ," സഞ്ജയ് പറഞ്ഞു. പിന്നീട് പഠനത്തിനായി താൻ വീടുവിട്ട് പോയി. നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ദിയ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയിരുന്നു.

ഒരേ വീട്ടിൽ നിന്ന് മാറിനിന്നപ്പോഴാണ് സഹോദരിയെ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായതെന്നും, അകലം കൂടിയതോടെ പതിവായി വീഡിയോ കോളുകളിൽ സംസാരിക്കാനും പരസ്പരബന്ധം കൂടുതൽ ശക്തമാകാനും തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

> സിനിമയോട് വലിയ താല്പര്യമുള്ള ആളാണ് ദിയ. തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ ഔട്ട്‌ലൈൻ ആദ്യം പങ്കുവെച്ചതും സഹോദരിയോടാണ്. "മടിയില്ലാതെ സത്യസന്ധമായ അഭിപ്രായം പറയുന്ന ആളാണ് അവൾ. അതുകൊണ്ടാണ് ആശയങ്ങൾ ആദ്യം അവളോട് തന്നെ പങ്കുവെക്കുന്നത്.

> ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് എളുപ്പത്തിൽ പിന്മാറാത്ത, സ്വന്തം നിലപാടുകൾ വ്യക്തമായി വിശദീകരിക്കാൻ കഴിവുള്ള വ്യക്തിത്വമാണ് അവളുടേത്. സംവിധായകനായി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് അത്തരമൊരു വ്യക്തിത്വത്തിന്റെ മൂല്യം കൂടുതൽ ബോധ്യമായത്," സഞ്ജയ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376378/jason-sanjay-sister-diya-bond-sigma-director-NEW-NEW-NEW)