---
title: "'ഗജിനി' കണ്ടുള്ള ആരാധന; സൂര്യക്കൊപ്പം അഭിനയിച്ച സന്തോഷം പങ്കുവെച്ച് മമിത ബൈജു"
english_title: "Surya Viswanath And Sons Mamitha Crush Gajini Event News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376367/surya-viswanath-and-sons-mamitha-crush-event"
published_at: "2026-08-03T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705d3d96904_surya-viswanath-and-sons-mamitha-crush-event.jpg"
keywords: ["SURYA", "MOVIE", "ACTOR", "CINEM", "HITS"]
---

# 'ഗജിനി' കണ്ടുള്ള ആരാധന; സൂര്യക്കൊപ്പം അഭിനയിച്ച സന്തോഷം പങ്കുവെച്ച് മമിത ബൈജു

> **Lead Summary:** **[**'കങ്കുവ'യ്ക്ക് ശേഷം സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ സൂര്യയോടുള്ള തന്റെ അടങ്ങാത്ത ആരാധന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മമിത ബൈജു.

## Article Content

**[**'കങ്കുവ'യ്ക്ക് ശേഷം സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ സൂര്യയോടുള്ള തന്റെ അടങ്ങാത്ത ആരാധന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മമിത ബൈജു.

> തന്റെ കുട്ടിക്കാലം മുതലുള്ള ക്രഷാണ് സൂര്യയെന്നും 'ഗജിനി' കണ്ടപ്പോഴാണ് അദ്ദേഹത്തിനോട് ആരാധന തുടങ്ങിയതെന്നും മമിത പറഞ്ഞു. "ഒരുപാട് പെൺകുട്ടികളുടെ സ്വപ്നങ്ങളിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. മുൻപ് ബാല സംവിധാനം ചെയ്യാനിരുന്ന 'വണങ്കാൻ' എന്ന സിനിമയിൽ ഞങ്ങൾ ഒന്നിക്കേണ്ടതായിരുന്നു.

> എന്നാൽ പല കാരണങ്ങളാൽ അന്ന് അത് നടന്നില്ല. ഇപ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്," മമിത കൂട്ടിച്ചേർത്തു. അതേസമയം, മമിതയുടെ പ്രകടനത്തെ സൂര്യയും ഏറെ പ്രശംസിച്ചു.

കഥ കേട്ടപ്പോൾ തന്നെ ഈ കഥാപാത്രത്തിന് മമിതയല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലായിരുന്നുവെന്നും, തമിഴിൽ സ്വന്തമായി ഡബ്ബ് ചെയ്തത് അഭിനന്ദനാർഹമാണെന്നും സൂര്യ വ്യക്തമാക്കി. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ റെക്കോർഡ് പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു.

ചിത്രത്തിന്റെ ഒടിടി അവകാശം 85 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഈ പക്കാ ഫാമിലി എന്റർടെയ്‌നറിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376367/surya-viswanath-and-sons-mamitha-crush-event)