---
title: "'രാമായണം' സിനിമയിലെ സീതയുടെ വേഷം നിരസിച്ചിട്ടില്ല; ഓഡിഷനിൽ സെലക്ട് ആകാത്തതാണെന്ന് ശ്രീനിധി ഷെട്ടി"
english_title: "Srinidhi Shetty Clarifies Ramayana Sita Role Rejection News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376335/srinidhi-shetty-clarifies-ramayana-sita-role-rejection-news"
published_at: "2026-08-03T12:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7041549d91a_srinidhi-shetty-clarifies-ramayana-sita-role-rejection-news.jpg"
keywords: ["Ramayana Movie", "Srinidhi Shetty", "Sai Pallavi Sita", "Nitesh Tiwari", "Bollywood News"]
---

# 'രാമായണം' സിനിമയിലെ സീതയുടെ വേഷം നിരസിച്ചിട്ടില്ല; ഓഡിഷനിൽ സെലക്ട് ആകാത്തതാണെന്ന് ശ്രീനിധി ഷെട്ടി

> **Lead Summary:** ഹൈദരാബാദ്: **[** നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' സിനിമയിലെ സീതയുടെ വേഷം താൻ നിരസിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടി ശ്രീനിധി ഷെട്ടി. സീതയാകാൻ താൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെങ്കിലും സെലക്ട് ആയില്ലെന്നും, ഏതൊരു നടിയും സ്വപ്നം കാണുന്ന ആ വേഷം താൻ ഒരിക്കലും നിരസിച്ചിട്ടില്ലെന്നും താരം ഒരു തെലുങ്ക് അഭിമുഖത്തിൽ പറഞ്ഞു.

## Article Content

ഹൈദരാബാദ്: **[** നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' സിനിമയിലെ സീതയുടെ വേഷം താൻ നിരസിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടി ശ്രീനിധി ഷെട്ടി. സീതയാകാൻ താൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെങ്കിലും സെലക്ട് ആയില്ലെന്നും, ഏതൊരു നടിയും സ്വപ്നം കാണുന്ന ആ വേഷം താൻ ഒരിക്കലും നിരസിച്ചിട്ടില്ലെന്നും താരം ഒരു തെലുങ്ക് അഭിമുഖത്തിൽ പറഞ്ഞു.

ഓഡിഷന് കോൾ ലഭിച്ചത് തന്നെ വലിയ കാര്യമായാണ് കാണുന്നതെന്നും, വേഷം നിരസിച്ചു എന്ന വാതിൽ കഴമ്പില്ലെന്നും വ്യക്തമാക്കിയ ശ്രീനിധി, സായ് പല്ലവി സീതയായി എത്തുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. നേരത്തെ സായ് പല്ലവി സീതയാകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ശ്രീനിധി ഈ വേഷം നിരസിച്ചതാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്.

> "ഞാൻ ആ റോൾ നിരസിച്ചതല്ല. രാമാണത്തിലെ സീതയുടെ വേഷത്തിനായി ഞാൻ ഓഡിഷന് പോയിരുന്നു. പക്ഷേ കിട്ടിയില്ല. എന്നാൽ ഞാൻ ആ വേഷം നിരസിച്ചെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഓഡിഷന് കോൾ വന്നത് തന്നെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. പിന്നെ ഞാനെന്തിന് ആ വേഷം നിരസിക്കണം?

> സീത എന്നത് എന്ത് വലിയ കഥാപാത്രമാണ്. ഓരോ നടിമാരും ആ​ഗ്രഹിക്കുന്ന സ്വപ്നതുല്യമായ വേഷമാണത്. ഞാൻ ഒരിക്കലും അത് നിരസിച്ചിട്ടില്ല. ഓഡിഷന് പോയിട്ടും സെലക്ട് ആകാത്തതാണ്. അതാണ് സംഭവിച്ചത്", എന്നായിരുന്നു ശ്രീനിധി ഷെഡ്ഡിയുടെ വാക്കുകൾ. സായ് പല്ലവി, സീതയായി എത്തുന്നത് സന്തോഷമെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376335/srinidhi-shetty-clarifies-ramayana-sita-role-rejection-news)