---
title: "പ്ലാനിംഗ് ഇല്ലാത്ത അപ്പുച്ചേട്ടന്റെ യാത്രയും വഴിതെറ്റിയ ഹിമാലയൻ ഓർമ്മകളും; യാത്രാ വിശേഷങ്ങളുമായി വിസ്മയ മോഹൻലാൽ"
english_title: "Vismaya Mohanlal Travel Style Different From Pranav Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376278/vismaya-mohanlal-travel-style-pranav-difference"
published_at: "2026-08-03T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70143505661_vismaya-mohanlal-travel-style-pranav-difference.jpg"
keywords: ["VismayaMohanlal", "PranavMohanlal", "HimalayanTrip", "TravelStyle"]
---

# പ്ലാനിംഗ് ഇല്ലാത്ത അപ്പുച്ചേട്ടന്റെ യാത്രയും വഴിതെറ്റിയ ഹിമാലയൻ ഓർമ്മകളും; യാത്രാ വിശേഷങ്ങളുമായി വിസ്മയ മോഹൻലാൽ

> **Lead Summary:** **[**തുടക്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകൾ വിസ്മയ മോഹൻലാൽ. അഭിനയം, കവിതാ രചന, മാർഷ്യൽ ആർട്സ്, ചിത്രരചന എന്നിവയിലൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള വിസ്മയയ്ക്ക് യാത്രകളോടും വലിയ താല്പര്യമാണ്.

## Article Content

**[**തുടക്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകൾ വിസ്മയ മോഹൻലാൽ. അഭിനയം, കവിതാ രചന, മാർഷ്യൽ ആർട്സ്, ചിത്രരചന എന്നിവയിലൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള വിസ്മയയ്ക്ക് യാത്രകളോടും വലിയ താല്പര്യമാണ്.

സഹോദരൻ പ്രണവ് മോഹൻലാലിനെപ്പോലെ തന്നെ വിസ്മയയും ധാരാളം യാത്രകൾ ചെയ്യാറുണ്ടെങ്കിലും ഇരുവരുടെയും യാത്രാ ശൈലികൾ തികച്ചും വ്യത്യസ്തമാണെന്ന് താരം വെളിപ്പെടുത്തുന്നു. പൂർണ്ണമായും 'മിനിമലിസ്റ്റ്' ശൈലി പിന്തുടരുന്ന പ്രണവ് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് യാത്ര തിരിക്കുന്നതെന്നും ഇറങ്ങിയ ശേഷമാണ് എങ്ങോട്ട് പോകണമെന്നും താമസിക്കേണ്ടതെന്നും തീരുമാനിക്കുന്നതെന്നും വിസ്മയ വ്യക്തമാക്കുന്നു.

എന്നാൽ ഇതിന് വിപരീതമായി കൃത്യമായ പ്ലാനിംഗോടും സ്വന്തം 'കംഫർട്ട് സോൺ' ഉറപ്പാക്കിയും മാത്രമാണ് താൻ യാത്ര പോകാറുള്ളതെന്ന് വിസ്മയ പങ്കുവെച്ചു. ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും സുന്ദരമായ അനുഭവം പ്രണവിനും കസിൻസിനുമൊപ്പം നടത്തിയ ഹിമാലയൻ യാത്രയാണെന്ന് വിസ്മയ ഓർക്കുന്നു.

മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു ആ യാത്ര സമ്മാനിച്ചത്. ട്രെക്കിംഗ് തുടങ്ങി ഏഴു മണിക്കൂറിലധികം നടന്നപ്പോൾ വഴി തെറ്റുകയും കയ്യിലെ വെള്ളം തീർന്നുപോവുകയും ചെയ്തു. എന്നാൽ കൂട്ടിനുണ്ടായിരുന്ന ഒരു പട്ടിക്കുട്ടിയുടെ കൂടെ ഗ്രാമം കണ്ടെത്തിയതുമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രാഓർമ്മയെന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376278/vismaya-mohanlal-travel-style-pranav-difference)