---
title: "'ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവരുണ്ട്, മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാൻ വയ്യ...'; മാസ്സ് ഡയലോഗുമായി വീണ്ടും ധ്യാൻ"
english_title: "Dhyan Sreenivasan Jokes About Becoming CM And Opposition Leader V D Satheesan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376252/dhyan-sreenivasan-cm-joke-hibi-eden-vd-satheesan"
published_at: "2026-08-02T22:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f7d43f31fc_dhyan-sreenivasan-cm-joke-hibi-eden-vd-satheesan.jpg"
keywords: ["Dhyan Sreenivasan", "Kerala Politics", "Hibi Eden", "VD Satheesan"]
---

# 'ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവരുണ്ട്, മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാൻ വയ്യ...'; മാസ്സ് ഡയലോഗുമായി വീണ്ടും ധ്യാൻ

> **Lead Summary:** ** ത**ന്റെ മാസ്മരിക അഭിമുഖങ്ങൾ കൊണ്ടും സ്റ്റേജ് പ്രസംഗങ്ങൾ കൊണ്ടും മലയാളികളെ എപ്പോഴും ചിരിപ്പിക്കുന്ന താരമാണ് 'ഇന്റർവ്യൂ സ്റ്റാർ' ധ്യാൻ ശ്രീനിവാസൻ. ഓപ്പൺ ടോക്കുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ധ്യാനിന്റെ പുതിയ ചില പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

## Article Content

** ത**ന്റെ മാസ്മരിക അഭിമുഖങ്ങൾ കൊണ്ടും സ്റ്റേജ് പ്രസംഗങ്ങൾ കൊണ്ടും മലയാളികളെ എപ്പോഴും ചിരിപ്പിക്കുന്ന താരമാണ് 'ഇന്റർവ്യൂ സ്റ്റാർ' ധ്യാൻ ശ്രീനിവാസൻ. ഓപ്പൺ ടോക്കുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ധ്യാനിന്റെ പുതിയ ചില പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

നേരത്തെ താൻ കേരള മുഖ്യമന്ത്രിയാകുമ്പോൾ ഒപ്പം നവ്യ നായർ വേണമെന്ന് ധ്യാൻ തമാശയായി പറഞ്ഞത് വലിയ രീതിയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ 'സിഎം ആഗ്രഹത്തെ' കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചും പരസ്യമായി സംസാരിച്ചിരിക്കുകയാണ് താരം. ഒരു പ്രമുഖ ജ്വല്ലറി ഉദ്ഘാടന വേദിയിലായിരുന്നു ധ്യാനിന്റെ രസകരമായ പ്രതികരണം.

> "ഞാൻ സിഎം ആവുമെന്ന് പറഞ്ഞത് വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. അങ്ങനെ പറഞ്ഞപ്പോൾ ഹൈബി ഈഡൻ ചേട്ടൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് ഒന്നേ പറയാനുള്ളൂ... നിങ്ങൾ മുഖ്യമന്ത്രിയാവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം! അതുകൊണ്ട് ചേട്ടൻ എന്തായാലും ടെൻഷനടിക്കേണ്ട!" - ധ്യാൻ ചിരിയോടെ പറഞ്ഞു.

> തുടർന്ന് വി.ഡി. സതീശനെ കുറിച്ചും ധ്യാൻ മനസ്സ് തുറന്നു. "നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാൻ വയ്യ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് വേദി പങ്കിട്ടിട്ടുണ്ട്. ചിലരുടെ മനസ്സിലുള്ളത് മുഴുവൻ അവരുടെ മുഖത്ത് കാണാം. ദേഷ്യവും വിഷമവുമെല്ലാം അതുപോലെ പുറത്തുവരും. എന്നാൽ മറ്റു ചിലരുണ്ട്, ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവർ! അങ്ങനെയുള്ളവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ മനസ്സിലുള്ളത് എന്താണോ അത് തുറന്നുപറയുകയും മുഖത്ത് കാണിക്കുകയും ചെയ്യുന്ന ഞാൻ കണ്ട ചുരുക്കം ചില ആളുകളിൽ ഒരാളാണ് നമ്മടെ വി.ഡി. സതീശൻ സർ" - ധ്യാൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376252/dhyan-sreenivasan-cm-joke-hibi-eden-vd-satheesan)