---
title: "'ഞൊടി': ഹാഷിർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി"
english_title: "Njodi Movie Title Poster Hashir J S Jithin Vaazha 2"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376206/njodi-movie-title-poster-hashir-j-s-jithin-vaazha-2"
published_at: "2026-08-02T15:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f1b9b39252_njodi-movie-title-poster-hashir-j-s-jithin-vaazha-2.jpg"
keywords: ["Njodi Movie", "Hashir", "J S Jithin", "Malayalam Movie", "Vaazha 2", "Super Dooper Films"]
---

# 'ഞൊടി': ഹാഷിർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

> **Lead Summary:** **[** 'വാഴ 2' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഞൊടിയുടെ' ടൈറ്റിൽ റിവീൽ പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

## Article Content

**[** 'വാഴ 2' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഞൊടിയുടെ' ടൈറ്റിൽ റിവീൽ പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ജനപ്രിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും, മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'വാഴ', 'എക്കോ', 'വാഴ 2' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിച്ച ഐക്കൺ സിനിമാസ് തന്നെയാണ് ഈ സിനിമയുടെയും വിതരണം നിർവ്വഹിക്കുന്നത്.

വ്യത്യസ്തമായ രൂപകൽപ്പനയും ഏറെ കൗതുകം ജഹപ്പിക്കുന്ന ടാഗ്ലൈനും കൊണ്ട് ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതോടൊപ്പം ഇതൊരു ടൈം-ലൂപ്പ് ജോണറിലുള്ള ചിത്രമാണോ എന്ന ചർച്ചകളും സിനിമാപ്രേമികൾക്കിടയിൽ സജീവമായിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/376206/njodi-movie-title-poster-hashir-j-s-jithin-vaazha-2)