---
title: "4000 കോടിയുടെ 'രാമായണ'; രൺബീറിനും യഷിനും സായ് പല്ലവിക്കും കോടികളുടെ പ്രതിഫലം"
english_title: "Ramayana Movie 4000 Crore Budget Ranbir Kapoor Yash Fees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376200/ramayana-movie-4000-crore-budget-ranbir-kapoor-yash-fees"
published_at: "2026-08-02T15:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f181d8da23_ramayana-movie-4000-crore-budget-ranbir-kapoor-yash-fees.jpg"
keywords: ["Ramayana Movie", "Ranbir Kapoor", "Yash", "Sai Pallavi", "4000 Crore Budget", "Sunny Deol", "AR Rahman"]
---

# 4000 കോടിയുടെ 'രാമായണ'; രൺബീറിനും യഷിനും സായ് പല്ലവിക്കും കോടികളുടെ പ്രതിഫലം

> **Lead Summary:** **[** ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു.

## Article Content

**[** ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു.

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായി 4000 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. വലിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിൽ താരങ്ങൾ വാങ്ങുന്ന വൻ പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ ‍ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നായകതാരത്തിന് തന്നെയാണ് ചിത്രത്തില്‍ ഏറ്റവുമധികം പ്രതിഫലം. ഓരോ ഭാഗത്തിനും 75 കോടി വീതമാണ് രണ്‍ബീര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതായത് രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് 150 കോടി. രാവണനായി എത്തുന്ന യഷ് ഓരോ ഭാഗത്തിനും 50 കോടി വച്ച് ആകെ 100 കോടി വാങ്ങുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.

സീതയായി എത്തുന്ന സായ് പല്ലവി ഓരോ ഭാഗത്തിനും 6 കോടി വച്ച് 12 കോടിയും ലക്ഷ്മണനായി എത്തുന്ന രവി ദുബെ ഓരോ ഭാഗത്തിനും 10 കോടി വച്ച് 20 കോടിയും വാങ്ങുന്നു. ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിനും മികച്ച പ്രതിഫലമാണ് ചിത്രത്തില്‍. ഓരോ ഭാഗത്തിനും 20 കോടി വച്ച് ആകെ 40 കോടി.

ശോഭനയ്ക്കും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷമുണ്ട്. കൈകേയിയാണ് ശോഭനയുടെ കഥാപാത്രം. ദൂരദർശനിലെ രാമായണം പരമ്പരയില്‍ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദശരഥ മഹാരാജാവിന്‍റെ കഥാപാത്രമാണ് അരുണ്‍ അവതരിപ്പിക്കുന്നത്.

ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും ഇന്ദ്രനായി കുണാൽ കപൂറും വേഷമിടുന്നുണ്ട്. രണ്ട് ഓസ്കര്‍ ജേതാക്കള്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും പ്രത്യേകതയാണ്. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനുമാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376200/ramayana-movie-4000-crore-budget-ranbir-kapoor-yash-fees)