---
title: "ശരീരത്തിൽ മോശമായി സ്പർശിച്ചു, കാസ്റ്റിംഗ് കൗച്ച് പുരുഷന്മാർക്കുമുണ്ട്': ദുരനുഭവം വെളിപ്പെടുത്തി വിജയ് വർമ"
english_title: "Vijay Varma Opens Up Casting Couch Experience Struggle-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376184/vijay-varma-casting-couch-experience-struggle-new"
published_at: "2026-08-02T14:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f07e81c192_vijay-varma-casting-couch-experience-struggle.jpg"
keywords: ["VijayVarma", "Bollywood", "CastingCouch", "Actor Struggle", "GullyBoy"]
---

# ശരീരത്തിൽ മോശമായി സ്പർശിച്ചു, കാസ്റ്റിംഗ് കൗച്ച് പുരുഷന്മാർക്കുമുണ്ട്': ദുരനുഭവം വെളിപ്പെടുത്തി വിജയ് വർമ

> **Lead Summary:** **[**'ഗല്ലി ബോയ്' 'ഡാർലിംഗ്സ്' 'ദഹാഡ്' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് താരം വിജയ് വർമ, കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ദുരനുഭവം തുറന്നുപറയുന്നു.

## Article Content

**[**'ഗല്ലി ബോയ്' 'ഡാർലിംഗ്സ്' 'ദഹാഡ്' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് താരം വിജയ് വർമ, കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ദുരനുഭവം തുറന്നുപറയുന്നു.

കാസ്റ്റിംഗ് കൗച്ച് സ്ത്രീകൾക്ക് മാത്രമുള്ള പ്രശ്നമല്ലെന്നും പുരുഷന്മാർക്കും അത് നേരിടേണ്ടി വരുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഹൈദരാബാദിൽ മോഡലിംഗ് ചെയ്തിരുന്ന സമയത്താണ് വിചിത്ര സ്വഭാവക്കാരനായ ഒരു മോഡൽ കോർഡിനേറ്ററിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് വിജയ് വർമ പറഞ്ഞു.

> "അയാൾ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി.'ബ്രോ, എന്താണ് നിങ്ങൾ ചെയ്യുന്നത്?' എന്ന് ചോദിച്ച് അപ്പോൾ തന്നെ ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി," താരം ഓർത്തെടുത്തു. ഈ സംഭവം തന്നെ ഏറെ നിരാശനാക്കിയെങ്കിലും അതിനെ ശക്തമായി നേരിടാനാണ് തീരുമാനിച്ചതെന്ന് വിജയ് വർമ കൂട്ടിച്ചേർത്തു.

അഭിനയമാണ് ലക്ഷ്യമെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് ഉറപ്പിച്ച അദ്ദേഹം, മോഡലിംഗ് പൂർണമായി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. എന്നാൽ അഭിനയ ലോകത്തേക്കുള്ള വഴിയും എളുപ്പമായിരുന്നില്ല. ഹൈദരാബാദിലെ 'സൂത്രധാർ സ്കൂൾ ഓഫ് ആക്ടിംഗിൽ' പ്രവേശനം നിഷേധിക്കപ്പെട്ടു.

തുടർന്ന് പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിച്ചെങ്കിലും രണ്ടാം ശ്രമത്തിലാണ് അവസരം ലഭിച്ചത്. അവിടെ വെച്ച് രാജ്കുമാർ റാവു, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയ മികച്ച അഭിനേതാക്കൾക്കൊപ്പം പരിശീലനം നേടാൻ സാധിച്ചതാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്നും താരം വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/376184/vijay-varma-casting-couch-experience-struggle-new)