---
title: "എന്റെ ഇൻസ്റ്റഗ്രാം, എനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും':സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിലപാട് വ്യക്തമാക്കി അനുപമ"
english_title: "Anupama Parameswaran Social Media Reply Crazy Kalyanam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376161/anupama-parameswaran-social-media-reply-crazy-kalyanam"
published_at: "2026-08-02T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ef9b33a207_anupama-parameswaran-social-media-reply-crazy-kalyanam.jpg"
keywords: ["Malayalam", "Anupama", "Cinema", "Actress", "Social Media"]
---

# എന്റെ ഇൻസ്റ്റഗ്രാം, എനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും':സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിലപാട് വ്യക്തമാക്കി അനുപമ

> **Lead Summary:** [മലയാള സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികമാരിലൊരാളായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. 'പ്രേമം' മുതൽ 'കാർത്തികേയ 2' വരെ തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തിളങ്ങിയ അനുപമയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൻ ചർച്ചയായിരിക്കുന്നത്.

## Article Content

[മലയാള സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികമാരിലൊരാളായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. 'പ്രേമം' മുതൽ 'കാർത്തികേയ 2' വരെ തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തിളങ്ങിയ അനുപമയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൻ ചർച്ചയായിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ 'ക്രേസി കല്യാണ'ത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യവും ശക്തവുമായ മറുപടിയാണ് താരം നൽകിയത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ആളായിരുന്നിട്ടും സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത് ശരിയായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു അനുപമയുടെ പ്രതികരണം.

> "ഇത് എന്റെ സോഷ്യൽ മീഡിയയാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ദേഷ്യം തീർക്കാൻ ചെയ്തതല്ല ഇത്. ഒരു സ്ത്രീയുടെ മാറ്റത്തെക്കുറിച്ചും അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് ഞാൻ സംസാരിച്ചത്. അത് ചെയ്തതിൽ എനിക്ക് തികഞ്ഞ അഭിമാനമുണ്ട്," എന്ന് അനുപമ വ്യക്തമാക്കി.

> മറുവശത്തുള്ളയാളെ കുറ്റപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്ന് വീണ്ടും ചോദിച്ചപ്പോൾ, "നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തറിയാം? എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം? സാരമില്ല, ഇത് എന്റെ ഇൻസ്റ്റഗ്രാം ആണ്. എനിക്ക് ഇഷ്ടമുള്ളത് ഞാൻ പോസ്റ്റ് ചെയ്യും," എന്ന് പറഞ്ഞ് അനുപമ മറുപടി അവസാനിപ്പിച്ചു.

സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും തീരുമാനങ്ങളെയും കുറിച്ചുള്ള അനുപമയുടെ തുറന്ന നിലപാടിന് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പൂർണ്ണമായും കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന 'ക്രേസി കല്യാണം' വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376161/anupama-parameswaran-social-media-reply-crazy-kalyanam)