---
title: "ഓണം റിലീസായി പൃഥ്വിരാജ്-വൈശാഖ് ചിത്രം! 'ഖലീഫ' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്"
english_title: "Khalifa Movie Prithviraj Vishak Release Date August 20 Onam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376106/khalifa-movie-prithviraj-vishak-release-august-20"
published_at: "2026-08-02T09:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec2056051b_khalifa-movie-prithviraj-vishak-release-august-20.jpg"
keywords: ["Khalifa", "Prithviraj", "Vishak", "Mohanlal", "Malayalam Movie", "Onam Release"]
---

# ഓണം റിലീസായി പൃഥ്വിരാജ്-വൈശാഖ് ചിത്രം! 'ഖലീഫ' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

> **Lead Summary:** **[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി എത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

## Article Content

**[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി എത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം പുറത്തിറങ്ങിയ 'അസലായവളെ' എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞു. ചിത്രത്തിലെ പൃഥ്വിരാജിന്റെ യൂത്ത്ഫുൾ ലുക്കും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഇതിൽ മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്നുണ്ടെന്നതും പ്രത്യേകതയാണ്. മാളവിക ശർമ്മ നായികയായിയെത്തുന്ന ഈ ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ജിനു വി എബ്രഹാം ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന ചിത്രത്തിന് ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376106/khalifa-movie-prithviraj-vishak-release-august-20)