---
title: "ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കിച്ചു സുധി; 'ലൂപ്സി ബൈ കിച്ചു' ലോഞ്ച് ചെയ്തു"
english_title: "Kichu Rahul Das Clothing Brand Loopzy Launch Kollam Sudhi Son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376095/kichu-rahul-das-loopzy-clothing-brand-launch"
published_at: "2026-08-02T08:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ebb38e28b9_kichu-rahul-das-loopzy-clothing-brand-launch.jpg"
keywords: ["Kichu", "RahulDas", "KollamSudhi", "Loopzy", "Business"]
---

# ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കിച്ചു സുധി; 'ലൂപ്സി ബൈ കിച്ചു' ലോഞ്ച് ചെയ്തു

> **Lead Summary:** > **[**അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനും മലയാളികൾക്ക് സുപരിചിതനുമായ കിച്ചു രാഹുൽ ദാസ് പുതിയ ചുവടുവെപ്പിലൂടെ സംരംഭക ലോകത്തേക്ക്. താൻ പ്രഖ്യാപിച്ചതുപോലെ "ലൂപ്‌സി ബൈ കിച്ചു" എന്ന ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡിന്റെ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

## Article Content

> **[**അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനും മലയാളികൾക്ക് സുപരിചിതനുമായ കിച്ചു രാഹുൽ ദാസ് പുതിയ ചുവടുവെപ്പിലൂടെ സംരംഭക ലോകത്തേക്ക്. താൻ പ്രഖ്യാപിച്ചതുപോലെ "ലൂപ്‌സി ബൈ കിച്ചു" എന്ന ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡിന്റെ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

കൊല്ലം ജില്ലാ കളക്ടർ ആനി ജൂല തോമസ് വെബ്സൈറ്റിന്റെ ഡൊമെയ്ൻ ഉദ്ഘാടനം നിർവഹിക്കുകയും കിച്ചുവിന് ആശംസകൾ അറിയിക്കുകയും ചെയ്തു. അച്ഛന്റെ വിയോഗത്തിന് ശേഷം അച്ഛന്റെ വീട്ടിൽ താമസിച്ച് പഠനം പൂർത്തിയാക്കിയ കിച്ചു, സ്വന്തമായി യൂട്യൂബ് ചാനൽ നടത്തിവരുന്നതിനിടയിലാണ് പുതിയ ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുന്നത്.

> ചടങ്ങിൽ പങ്കെടുത്ത കിച്ചുവിന്റെ വല്യച്ഛൻ വികാരഭരിതനായാണ് സംസാരിച്ചത്. "ഈ ചെറിയ പ്രായത്തിൽ അവൻ ഒരു ബിസിനസ് തുടങ്ങി. എല്ലാവരും ഒന്ന് സഹകരിച്ച് ഈ ബ്രാൻഡ് വിജയിപ്പിക്കണം. അവൻ രക്ഷപ്പെടട്ടെ. നമ്മളൊക്കെ കൂടെയുണ്ട്" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

വളരെയധികം സന്തോഷം എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന് പിന്നാലെ കിച്ചുവിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കലാരംഗത്തിന് പുറമെ ബിസിനസ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് കിച്ചു ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/376095/kichu-rahul-das-loopzy-clothing-brand-launch)