---
title: "ടോക്സിക് ഒഫീഷ്യൽ ട്രെയ്‌ലർ എത്തുന്നു; യഷ് - ഗീതു മോഹൻദാസ് ചിത്രം ഓഗസ്റ്റ് 8-ന് എത്തും"
english_title: "Toxic Movie Yash Geethu Mohandas Trailer Release Date August 8"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376030/toxic-movie-yash-geethu-mohandas-trailer-release-august-8"
published_at: "2026-08-01T17:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddef50daaf_toxic-movie-yash-geethu-mohandas-trailer-release-august-8.jpg"
keywords: ["Toxic Movie", "Yash", "Geethu Mohandas", "Kannada Movie", "KVN Productions", "Trailer"]
---

# ടോക്സിക് ഒഫീഷ്യൽ ട്രെയ്‌ലർ എത്തുന്നു; യഷ് - ഗീതു മോഹൻദാസ് ചിത്രം ഓഗസ്റ്റ് 8-ന് എത്തും

> **Lead Summary:** **[**റിലീസിനൊരുങ്ങുന്ന യഷ് - ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്'ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഓഗസ്റ്റ് 8-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

## Article Content

**[**റിലീസിനൊരുങ്ങുന്ന യഷ് - ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്'ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഓഗസ്റ്റ് 8-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒപ്പം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്തും പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. യാഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങി പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ആക്ഷൻ ചിത്രത്തിന്റെ സംഗീതം രവി ബസ്രൂറും, ഛായാഗ്രഹണം രാജീവ് രവിയുമാണ് നിർവഹിച്ചിരിക്കുന്നത്. ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376030/toxic-movie-yash-geethu-mohandas-trailer-release-august-8)