---
title: "'എന്നോടെങ്കിലും പറയാമായിരുന്നു…'; ഹനീഫിക്കയുടെ പുതിയ വീട്ടിലെത്തി മമ്മൂട്ടി"
english_title: "Mammootty Visits Kochin Haneefa Dream House AB Manzil Vennala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376024/mammootty-visits-kochin-haneefa-dream-house-ab-manzil"
published_at: "2026-08-01T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddbb427b02_mammootty-visits-kochin-haneefa-dream-house-ab-manzil.jpg"
keywords: ["Mammootty", "Kochin Haneefa", "Malayalam Cinema", "AB Manzil", "Friendship"]
---

# 'എന്നോടെങ്കിലും പറയാമായിരുന്നു…'; ഹനീഫിക്കയുടെ പുതിയ വീട്ടിലെത്തി മമ്മൂട്ടി

> **Lead Summary:** കൊച്ചി: **[** മലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടൻ കൊച്ചിൻ ഹനീഫയുടെ കാലങ്ങളായുള്ള ആഗ്രഹം ഒടുവിൽ യാഥാർത്ഥ്യമായി. 16 വർഷത്തെ വാടകവീട്ടിലെ താമസം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി. ജൂലൈ 26-നായിരുന്നു കുടുംബത്തിന്റെ പാലുകാച്ചൽ ചടങ്ങ്.

## Article Content

കൊച്ചി: **[** മലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടൻ കൊച്ചിൻ ഹനീഫയുടെ കാലങ്ങളായുള്ള ആഗ്രഹം ഒടുവിൽ യാഥാർത്ഥ്യമായി. 16 വർഷത്തെ വാടകവീട്ടിലെ താമസം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി. ജൂലൈ 26-നായിരുന്നു കുടുംബത്തിന്റെ പാലുകാച്ചൽ ചടങ്ങ്.

ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വീട് കാണാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി മെഗാസ്റ്റാർ മമ്മൂട്ടി നേരിട്ടെത്തിയിരിക്കുകയാണ്. ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഹനീഫയുടെ ഇരട്ടക്കുട്ടികളെ ചേർത്തുപിടിച്ചും വിശേഷങ്ങൾ പങ്കുവെച്ചും വീടുമുഴുവൻ ചുറ്റിക്കണ്ടും സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് 'കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ' സ്ഥിതി ചെയ്യുന്നത്.

കൊച്ചിൻ ഹനീഫയുടെ വിയോഗശേഷം മമ്മൂട്ടി, ദിലീപ് അടക്കമുള്ള സഹപ്രവർത്തകർ സഹായിക്കാൻ തയ്യാറായെങ്കിലും, സ്വന്തം അധ്വാനം കൊണ്ട് വീടുവെക്കണമെന്നത് കുടുംബത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തിയാകാൻ 16 വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു.

> സിനിമയ്ക്കപ്പുറം വലിയൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും തമ്മിലുണ്ടായിരുന്നത്. ഹനീഫയുടെ വേർപാടിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയുടെ ചിത്രം ഏവരുടെയും മനസ്സിനെ ഈറനണിയിച്ച ഒന്നാണ്. "തന്റെ രോഗവിവരം എന്നോടെങ്കിലും പറയാമായിരുന്നു, എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കാമായിരുന്നു" എന്ന് പറഞ്ഞ് അന്ന് മമ്മൂട്ടി കരഞ്ഞത് നടൻ മുകേഷ് മുൻപ് ഓർത്തെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/376024/mammootty-visits-kochin-haneefa-dream-house-ab-manzil)