---
title: "ഷൂട്ടിങ്ങിനിടെ നടി രശ്മികയ്ക്ക് ഗുരുതര പരിക്ക്; സിനിമകളുടെ ഷെഡ്യൂളുകൾ പ്രതിസന്ധിയിൽ"
english_title: "Rashmika Mandanna Injured During Shoot Tendon Detachment 6 Weeks Rest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375982/rashmika-mandanna-injured-tendon-detachment-shoot-delay"
published_at: "2026-08-01T15:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dbd80c6704_rashmika-mandanna-injured-tendon-detachment-shoot-delay.jpg"
keywords: ["Rashmika Mandanna", "Injury", "Tendon Detachment", "Ranabali", "Mysa", "Tollywood"]
---

# ഷൂട്ടിങ്ങിനിടെ നടി രശ്മികയ്ക്ക് ഗുരുതര പരിക്ക്; സിനിമകളുടെ ഷെഡ്യൂളുകൾ പ്രതിസന്ധിയിൽ

> **Lead Summary:** **[**സിനിമാ ചിത്രീകരണത്തിനിടയിൽ പ്രമുഖ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. കഠിനമായ ആക്ഷൻ, നൃത്ത രംഗങ്ങളുടെ പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. നടിയുടെ ഇടുപ്പിനാണ് പരിക്കേറ്റിരിക്കുന്നതെന്നും, പരിശോധനയിൽ 'ടെൻഡൺ ഡിറ്റാച്ച്‌മെന്റ്' എന്ന അവസ്ഥയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

## Article Content

**[**സിനിമാ ചിത്രീകരണത്തിനിടയിൽ പ്രമുഖ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. കഠിനമായ ആക്ഷൻ, നൃത്ത രംഗങ്ങളുടെ പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. നടിയുടെ ഇടുപ്പിനാണ് പരിക്കേറ്റിരിക്കുന്നതെന്നും, പരിശോധനയിൽ 'ടെൻഡൺ ഡിറ്റാച്ച്‌മെന്റ്' എന്ന അവസ്ഥയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കായികതാരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ഗുരുതരമായ പരിക്കിനെ തുടർന്ന് ആറാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഏത് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റതെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 'രണബലി', 'മൈസ' തുടങ്ങിയ ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

പരിക്കിനെ തുടർന്ന് താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന നാല് പ്രധാന ചിത്രങ്ങളുടെ ഷെഡ്യൂളുകളും മുപ്പതോളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളും താത്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

സംഭവത്തിൽ നടിയോ മാനേജ്‌മെന്റ് ടീമോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ പുറത്തിറക്കിയിട്ടില്ലെങ്കിലും, പ്രിയനടി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി നിരവധി ആരാധകരാണ് ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375982/rashmika-mandanna-injured-tendon-detachment-shoot-delay)