---
title: "‘ചതിച്ചയാളുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കില്ല’; നിലപാട് മാറ്റത്തെക്കുറിച്ച് അഖിൽ മാരാർ"
english_title: "Akhil Marar Responds To Criticism Over Changing Political Stand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375881/akhil-marar-response-criticism-stand-change-twenty20"
published_at: "2026-08-01T09:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d70a6611dd_akhil-marar-response-criticism-stand-change-twenty20.jpg"
keywords: ["Akhil Marar", "Bigg Boss", "Twenty20", "Sabu M Jacob", "Kerala Politics", "Facebook Post"]
---

# ‘ചതിച്ചയാളുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കില്ല’; നിലപാട് മാറ്റത്തെക്കുറിച്ച് അഖിൽ മാരാർ

> **Lead Summary:** **[**അടിക്കടി നിലപാട് മാറ്റുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകനും ബിഗ്ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫെയ്സ്ബുക്കിലൂടെ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

**[**അടിക്കടി നിലപാട് മാറ്റുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകനും ബിഗ്ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫെയ്സ്ബുക്കിലൂടെ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

സാഹചര്യങ്ങൾക്കും സത്യത്തിനും അനുസരിച്ചാണ് താൻ നിലപാടുകൾ മാറ്റാറുള്ളതെന്നും, തന്നെ ചതിച്ച ഒരാളുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ തയ്യാറല്ലെന്നും അഖിൽ കുറിപ്പിൽ വ്യക്തമാക്കി.

ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചുവെന്നും പണത്തിനു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് ട്രോളുകളും വിമർശനങ്ങളും ശക്തമായിരുന്നു.

ഇതിനുള്ള മറുപടിയായാണ് വിശദീകരണവുമായി അഖിൽ രംഗത്തെത്തിയത്. മറ്റ് രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും നിലപാട് മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ തീരുമാനങ്ങളെ ന്യായീകരിച്ചിരിക്കുന്നത്.രാഷ്ട്രീയ പ്രവേശനവും നിലപാടുകളും സംബന്ധിച്ച് കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് അഖിൽ മാരാറുടെ ഈ പ്രതികരണം.

സത്യത്തോടും ജനങ്ങളുടെ താൽപ്പര്യത്തോടൊപ്പവുമാണ് താൻ നിൽക്കുന്നതെന്നും മറ്റുള്ളവർ എന്ത് കരുതുന്നു എന്നത് തന്റെ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധികാര ദുർവിനിയോഗം ചെയ്യാനല്ല, മറിച്ച് പാവങ്ങൾക്ക് വേണ്ടി ഇടപെടാനും കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അഖിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375881/akhil-marar-response-criticism-stand-change-twenty20)