---
title: "‘രാമായണ’ ട്രെയിലർ തരംഗമാകുന്നു; രാവണനായി തിളങ്ങിയ യഷിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി"
english_title: "Ramayana Trailer Reaction: Yash As Ravana Praised By Rishab Shetty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375878/ramayana-movie-trailer-yash-ravana-rishab-shetty-reaction"
published_at: "2026-08-01T09:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d6f3aa4308_ramayana-movie-trailer-yash-ravana-rishab-shetty-reaction.jpg"
keywords: ["Ramayana Movie", "Yash Ravana", "Rishab Shetty", "Ranbir Kapoor", "Sai Pallavi", "Nitesh Tiwari", "AR Rahman", "Hans Zimmer"]
---

# ‘രാമായണ’ ട്രെയിലർ തരംഗമാകുന്നു; രാവണനായി തിളങ്ങിയ യഷിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി

> **Lead Summary:** **[** നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ട്രെയിലറിന് ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നട താരം യഷിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ഋഷഭ് ഷെട്ടി രംഗത്തെത്തി. രാവണൻ എന്ന കഥാപാത്രത്തോട് യഷിനെക്കാൾ നന്നായി നീതി പുലർത്താൻ മറ്റാർക്കും കഴിയില്ലെന്ന് ഋഷഭ് ഷെട്ടി എക്സിൽ കുറിച്ചു.

## Article Content

**[** നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ട്രെയിലറിന് ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നട താരം യഷിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ഋഷഭ് ഷെട്ടി രംഗത്തെത്തി. രാവണൻ എന്ന കഥാപാത്രത്തോട് യഷിനെക്കാൾ നന്നായി നീതി പുലർത്താൻ മറ്റാർക്കും കഴിയില്ലെന്ന് ഋഷഭ് ഷെട്ടി എക്സിൽ കുറിച്ചു.

യഷിന്റെ ഓരോ ഷോട്ടും വിസ്മയകരമാണെന്നും ഒരു കന്നഡിഗൻ എന്ന നിലയിൽ അദ്ദേഹം എപ്പോഴും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. രൺബീറിന്റെ പ്രകടനം രാമന്റെ ദിവ്യത്വം കൃത്യമായി അനുഭവിപ്പിച്ചതായും ഋഷഭ് ഷെട്ടി അഭിനന്ദിച്ചു.

സണ്ണി ഡിയോൾ ഹനുമാനായും, മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായും ചിത്രത്തിലുണ്ട്. അരുൺ ഗോവിൽ ദശരഥ മഹാരാജാവായും വേഷമിടുന്നു. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്.

റൺബീർ കപൂർ - സായ് പല്ലവി കൂട്ടുകെട്ടിൽ നിതേഷ് തിവാരി ഒരുക്കുന്ന 'രാമായണ'യുടെ വിശേഷങ്ങൾ സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

75 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ടി-സീരീസ് സ്വന്തമാക്കിയത്. ഇത് ഇന്ത്യൻ സിനിമ ചരിയിലെ തന്നെ ഏറ്റവും വലിയ സംഗീത അവകാശ ഇടപാടുകളിൽ ഒന്നാണെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375878/ramayana-movie-trailer-yash-ravana-rishab-shetty-reaction)