---
title: "'മാരീഡ് സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ല; ഒപ്പം നിൽക്കാൻ ആളില്ലാത്ത ദാമ്പത്യം വേണ്ട'; വേർപിരിയലിനെക്കുറിച്ച് നടി ഗൗരി കൃഷ്ണൻ"
english_title: "Actress Gauri Krishnan Opens Up About Separation From Husband Manoj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375811/gauri-krishnan-opens-up-about-separation-husband-manoj-"
published_at: "2026-07-31T17:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c95644de2f_gauri-krishnan-opens-up-about-separation-husband-manoj-.jpg"
keywords: ["Gauri Krishnan", "Pournamithinkal", "Manoj Director", "Malayalam Serial Actress"]
---

# 'മാരീഡ് സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ല; ഒപ്പം നിൽക്കാൻ ആളില്ലാത്ത ദാമ്പത്യം വേണ്ട'; വേർപിരിയലിനെക്കുറിച്ച് നടി ഗൗരി കൃഷ്ണൻ

> **Lead Summary:** ** **മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ഗൗരി കൃഷ്ണൻ, സംവിധായകൻ മനോജുമായുള്ള വേർപിരിയലിന്റെ കാരണങ്ങൾ തുറന്നുപറയുന്നു. 'പൗർണമിത്തിങ്കൾ' എന്ന പരമ്പരയുടെ സംവിധായകനായ മനോജിനെ വിവാഹം കഴിച്ച ഗൗരി, അടുത്തിടെയാണ് തങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്ന വിവരം വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

** **മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ഗൗരി കൃഷ്ണൻ, സംവിധായകൻ മനോജുമായുള്ള വേർപിരിയലിന്റെ കാരണങ്ങൾ തുറന്നുപറയുന്നു. 'പൗർണമിത്തിങ്കൾ' എന്ന പരമ്പരയുടെ സംവിധായകനായ മനോജിനെ വിവാഹം കഴിച്ച ഗൗരി, അടുത്തിടെയാണ് തങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്ന വിവരം വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിലൂടെ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ദാമ്പത്യ ജീവിതം നൽകിയ തിരിച്ചറിവുകളെക്കുറിച്ചും വേർപിരിയലിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഗൗരി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മനോജ് വളരെ നല്ലൊരു മനുഷ്യനാണെന്നും എന്നാൽ പരസ്പരമുള്ള താൽപര്യങ്ങളിലെ വ്യത്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും താരം പറയുന്നു.

**ഗൗരി കൃഷ്ണന്റെ വാക്കുകൾ:**

> "എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായത് ദാമ്പത്യ ജീവിതത്തിലൂടെയാണ്. അതുകൊണ്ട് ഇനി ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ ഇതൊക്കെ നോക്കിമാത്രമേ തിരഞ്ഞെടുക്കൂ. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അതിൽ എനിക്ക് തർക്കവുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ വേറെയാണ്. എന്നെ ഇങ്ങനെ തന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശിപിടിക്കാൻ പറ്റില്ല.

പുറത്ത് പോവുകയോ ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാത്ത ആളായതുകൊണ്ടാകും, ഫാമിലി ടൈം എനിക്ക് വളരെ പ്രധാനമാണ്. പക്ഷെ അത് എനിക്ക് കിട്ടിയില്ല. അത് അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശരികളും താൽപര്യങ്ങളുമുണ്ട്. മനുഷ്യനാണ് ഇഷ്ടങ്ങളും താൽപര്യങ്ങളും മാറും.

അത് മനസിലാകുമ്പോൾ നമ്മൾ മാറി കൊടുക്കണം. ഫൈറ്റ് ചെയ്യാൻ നോക്കിയപ്പോഴെല്ലാം അത് കൂടുതൽ വഷളായി. അങ്ങനെ ആ ബന്ധം നശിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. ഓരോ വ്യക്തിയും ഓരോ രീതിയല്ലേ. അദ്ദേഹത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ഇഷ്ടമാണ്. മാസത്തിൽ രണ്ടോ, മൂന്നോ ദിവസമെങ്കിലും ഒരുമിച്ച് ചിലവഴിക്കാൻ കിട്ടിയാൽ ഞാൻ ഹാപ്പിയാണ്.

> അത് പോലും കിട്ടാതെ വരുമ്പോൾ ആ ബന്ധത്തിൽ തുടരുന്നതിൽ അർത്ഥമില്ല. ആ വ്യക്തിയേയും ആ വ്യക്തിയുടെ പ്രസൻസും എനിക്ക് വേണം. അല്ലാതെ മാരീഡ് എന്നൊരു സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ല." വ്യക്തികളുടെ താൽപര്യങ്ങളിലെ വ്യത്യാസങ്ങൾ പരസ്പരം ഉൾക്കൊണ്ട്, ബന്ധം വഷളാക്കാതെ പിരിയുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375811/gauri-krishnan-opens-up-about-separation-husband-manoj-)