---
title: "'ജാൻ ചെയ്തത് വലിയ മണ്ടത്തരം, എടുത്തുചാട്ടം ഉണ്ടാകാം പക്ഷേ അതിനും ഒരു സെൻസ് വേണം'; രൂക്ഷമായി പ്രതികരിച്ച് രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas Slams Janmani Das For Remarks Against PM Modi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375805/ranjini-haridas-slams-janmani-das-pm-modi-remarks"
published_at: "2026-07-31T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c8dd4d422b_ranjini-haridas-slams-janmani-das-pm-modi-remarks.jpg"
keywords: ["Ranjini Haridas", "Janmani Das", "PM Modi", "Controversy", "NEET Protest"]
---

# 'ജാൻ ചെയ്തത് വലിയ മണ്ടത്തരം, എടുത്തുചാട്ടം ഉണ്ടാകാം പക്ഷേ അതിനും ഒരു സെൻസ് വേണം'; രൂക്ഷമായി പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

> **Lead Summary:** > ** പ്രധാനമന്ത്രി** നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ വൻ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ രൂക്ഷമായി പ്രതികരിച്ച് സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് വലിയ തെറ്റാണെന്നും താൻ അവരെ ശകാരിച്ചുവെന്നും രഞ്ജിനി സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി."

## Article Content

> ** പ്രധാനമന്ത്രി** നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ വൻ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ രൂക്ഷമായി പ്രതികരിച്ച് സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് വലിയ തെറ്റാണെന്നും താൻ അവരെ ശകാരിച്ചുവെന്നും രഞ്ജിനി സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി."

> ഇത് ചെയ്യണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചു. പക്ഷേ ചെയ്യാതിരുന്നാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകും" എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി വീഡിയോ തുടങ്ങിയത്. "നമുക്ക് ദൈവം തന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു.

> എനിക്ക് നല്ല ദേഷ്യം വന്നു. പറയാനുള്ളതെല്ലാം അവളോട് പറഞ്ഞു" എന്നും രഞ്ജിനി പറഞ്ഞു.പബ്ലിക് പ്ലാറ്റ്ഫോമിൽ നിൽക്കുന്നവർ ആലോചിച്ച് സംസാരിക്കണമെന്നും നിലപാട് വ്യക്തമാക്കുമ്പോൾ പോലും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ പാടില്ലെന്നും രഞ്ജിനി ഓർമ്മിപ്പിച്ചു.

> "അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്. എന്തിനെക്കുറിച്ചും സംസാരിക്കുന്നതിന് മുമ്പ് ആ വിഷയത്തെക്കുറിച്ച് പഠിക്കണം" എന്ന് അവർ കൂട്ടിച്ചേർത്തു.ജാൻമണി തന്റെ സുഹൃത്താണെന്നും സ്നേഹമുണ്ടെന്നും പറഞ്ഞ രഞ്ജിനി, "പക്ഷേ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാൻ ആവില്ല. അത് എന്റെ നിലപാടിനെ ബാധിക്കും" എന്നും പറഞ്ഞു.

> "ആരെയും അബ്യൂസ് ചെയ്യാൻ ആർക്കും അവകാശമില്ല. എന്ത് വിടുവായിത്തരം പറയുകയാണെന്ന് ആലോചിക്കാതെയാണോ സംസാരിക്കുന്നത്?" എന്ന് ജാൻമണിയോട് ചോദിച്ചതായും രഞ്ജിനി വെളിപ്പെടുത്തി. "റീലിൽ നിന്ന് കിട്ടിയ അറിവ് വെച്ചാണ് സംസാരിച്ചതെന്നാണ് ജാൻ പറഞ്ഞത്. എന്നാൽ എന്നെക്കുറിച്ച് പലതരം റീലുകൾ വരുന്നത് കണ്ടിട്ടും അവ വിശ്വസിക്കാത്ത ജാൻ എന്തിനാണ് ആരുടെയോ ഒരു റീൽ കണ്ട് ഒരു വ്യക്തിയെ അധിക്ഷേപിച്ചത്?" എന്നും രഞ്ജിനി ചോദിച്ചു.

> "ഇതൊരു സെലക്ടീവ് ചിന്താഗതിയാണ്. എടുത്തുചാട്ടം ഉണ്ടാകാം. പക്ഷേ അതിനും ഒരു സെൻസ് വേണം. കുട്ടികളല്ലല്ലോ, സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കേണ്ടേ?" എന്നും അവർ ചോദിച്ചു.രാജ്യത്തെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ച് സത്യമറിയാതെ സംസാരിച്ചതിൽ തനിക്ക് ഏറെ നിരാശയുണ്ടായതായി രഞ്ജിനി പറഞ്ഞു.

>  "നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവത്കരിച്ചു. പിള്ളേർ നേടിയ വിജയം 24 മണിക്കൂർ പോലും എനിക്ക് ആഘോഷിക്കാൻ അവൾ അവസരം തന്നില്ല" എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ ജാൻമണിക്കൊപ്പം രഞ്ജിനിയും പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്ന് ആദ്യം ഡൽഹിയിലെത്തി പിന്തുണ അറിയിച്ച രണ്ട് സെലിബ്രിറ്റികൾ ഇരുവരുമായിരുന്നു.

അതേസമയം വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ ജാൻമണിക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375805/ranjini-haridas-slams-janmani-das-pm-modi-remarks)