---
title: "'ജാൻമണി ചെയ്തത് വലിയ മണ്ടത്തരം'; മോദിക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas Criticizes Janmani Das Over PM Modi Remarks Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375767/ranjini-haridas-criticizes-janmani-das-modi-remarks"
published_at: "2026-07-31T15:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c747c0772d_ranjini-haridas-criticizes-janmani-das-modi-remarks.jpg"
keywords: ["Ranjini Haridas", "Janmani Das", "Narendra Modi", "Controversy", "NEET Protest"]
---

# 'ജാൻമണി ചെയ്തത് വലിയ മണ്ടത്തരം'; മോദിക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

> **Lead Summary:** **[** അസമിൽ നിന്ന് കേരളത്തിലെത്തി സിനിമാ-മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി ദാസ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം പങ്കെടുത്ത ജാൻമണിക്ക് വലിയ കൈയടിയാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും അപകീർത്തിപരമായ പരാമർശം നടത്തിയതോടെ ജാൻമണി വിവാദത്തിലായി.

## Article Content

**[** അസമിൽ നിന്ന് കേരളത്തിലെത്തി സിനിമാ-മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി ദാസ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം പങ്കെടുത്ത ജാൻമണിക്ക് വലിയ കൈയടിയാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും അപകീർത്തിപരമായ പരാമർശം നടത്തിയതോടെ ജാൻമണി വിവാദത്തിലായി.

ഇപ്പോഴിതാ ഈ വിഷയത്തിൽ ജാൻമണിക്കെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഉറ്റസുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

അഭിപ്രായ സ്വാതന്ത്ര്യം അധിക്ഷേപിക്കാനല്ല: വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ല. ജാൻമണി ചെയ്തത് വലിയൊരു മണ്ടത്തരമാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ.

 എവിടെയോ കണ്ട ഒരു റീലിന്റെ മാത്രം അടിസ്ഥാനത്തിലാണ് അറിവില്ലായ്മ വെച്ച് ജാൻമണി സംസാരിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന ബോധം വേണമായിരുന്നു.

നീറ്റ് വിഷയത്തിൽ കുട്ടികൾ നേടിയ വിജയത്തിന്റെ സന്തോഷം ആഘോഷിക്കാൻ പോലും അനുവദിക്കാതെ ജാൻമണി അതിനെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.

ജാൻമണി എന്റെ നല്ല സുഹൃത്താണെങ്കിലും ഇത്തരം വിടുവായിത്തരങ്ങൾ പറയുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും, സുഹൃത്തുക്കളെന്ന നിലയിൽ തങ്ങളെയടക്കം ഇത് ബാധിക്കുന്നുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375767/ranjini-haridas-criticizes-janmani-das-modi-remarks)