---
title: "ബാലന്‍: ദി ബോയ് ഒടിടിയിലേക്ക് ;എവിടെ കാണാം?"
english_title: "Balan The Boy OTT Release Now Streaming on ZEE5 Chidambaram Film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375747/balan-the-boy-ott-release-zee5-chidambaram-NEW"
published_at: "2026-07-31T14:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c65a3828e5_balan-the-boy-ott-release-zee5-chidambaram.jpg"
keywords: ["Balan The Boy", "Chidambaram", "ZEE5", "OTT Release", "Malayalam Movie"]
---

# ബാലന്‍: ദി ബോയ് ഒടിടിയിലേക്ക് ;എവിടെ കാണാം?

> **Lead Summary:** **[**'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദി ബോയ്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 'സീ 5' ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

## Article Content

**[**'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദി ബോയ്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 'സീ 5' ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 'മാർഷേ ഡു ഫിലിമിലും' ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്‌സ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375747/balan-the-boy-ott-release-zee5-chidambaram-NEW)