---
title: "'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ...'; തലമുറകളെ പാട്ടിലാക്കിയ ഗായിക ജമുന റാണി അന്തരിച്ചു "
english_title: "Jamuna Rani Passes Away Famous South Indian Playback Singer Dies at 88"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375720/jamuna-rani-passes-away-south-indian-playback-singer"
published_at: "2026-07-31T13:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c51988d51d_jamuna-rani-passes-away-south-indian-playback-singer.jpg"
keywords: ["Jamuna Rani", "Playback Singer", "Tamil Songs", "Telugu Songs", "Obituary"]
---

# 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ...'; തലമുറകളെ പാട്ടിലാക്കിയ ഗായിക ജമുന റാണി അന്തരിച്ചു 

> **Lead Summary:** ബംഗളൂരു: **[** 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' ഉൾപ്പെടെ നിരവധി തരംഗ ഗാനങ്ങളിലൂടെ ശ്രദ്ധേയായ പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിൽ തരംഗം സൃഷ്ടിച്ച ഇവർ മലയാളം, സിംഹള ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.

## Article Content

ബംഗളൂരു: **[** 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' ഉൾപ്പെടെ നിരവധി തരംഗ ഗാനങ്ങളിലൂടെ ശ്രദ്ധേയായ പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിൽ തരംഗം സൃഷ്ടിച്ച ഇവർ മലയാളം, സിംഹള ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.

ഏഴാം വയസ്സിൽ 'ത്യാഗയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജമുന റാണി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ജിക്കി, പി. ലീല, എം.എൽ. വസന്തകുമാരി തുടങ്ങിയ പ്രമുഖ ഗായകർ തിളങ്ങിനിന്ന കാലഘട്ടത്തിലാണ് ജമുന റാണിയും തന്റേതായ ഇടം കണ്ടെത്തിയത്. പ്രശസ്തരായ 'തിരുവിതാംകൂർ സഹോദരിമാർ'ക്ക് (ലളിത, പത്മിനി) വേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ ഇവർ ആലപിച്ചു. ടി.എം. സൗന്ദർരാജൻ, ജെ.പി. ചന്ദ്രബാബു എന്നിവർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടിയിട്ടുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിൽ ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഇവർ ആയിരക്കണക്കിന് ഗാനങ്ങൾക്ക് ശബ്ദമേകി. എം.എൻ. രാജം, സൗകാർ ജാനകി തുടങ്ങിയ പ്രമുഖ നടിമാർക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ഇന്നും സോഷ്യൽ മീഡിയ റീലുകളിൽ തരംഗമായ 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' എന്ന തമിഴ് ഗാനം ഇവർ ആലപിച്ചവയിൽ ഏറെ പ്രശസ്തമായ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375720/jamuna-rani-passes-away-south-indian-playback-singer)