---
title: "'ചേട്ടൻ പറഞ്ഞു പോയി അടിച്ചുപൊളിക്ക്': സിനിമയിലേക്കുള്ള തുടക്കത്തെക്കുറിച്ച് വിസ്മയ മോഹൻലാൽ"
english_title: "Vismaya Mohanlal Thudakkam Movie Pranav Mohanlal Support Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375712/vismaya-mohanlal-thudakkam-pranav-support-interview"
published_at: "2026-07-31T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4c4168782_vismaya-mohanlal-thudakkam-pranav-support-interview.jpg"
keywords: ["Movie", "Actor", "Debut", "Family", "Vismaya Mohanlal"]
---

# 'ചേട്ടൻ പറഞ്ഞു പോയി അടിച്ചുപൊളിക്ക്': സിനിമയിലേക്കുള്ള തുടക്കത്തെക്കുറിച്ച് വിസ്മയ മോഹൻലാൽ

> **Lead Summary:** > **[**'തുടക്കം' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. അഭിനയത്തിന് പുറമെ കവിതയെഴുത്ത്, മാർഷ്യൽ ആർട്സ്, ചിത്രരചന എന്നിവയിലും താൽപര്യമുള്ള വിസ്മയ ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. "ചേട്ടൻ ഉപദേശങ്ങളൊന്നും പ്രത്യേകിച്ച് തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്.

## Article Content

> **[**'തുടക്കം' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. അഭിനയത്തിന് പുറമെ കവിതയെഴുത്ത്, മാർഷ്യൽ ആർട്സ്, ചിത്രരചന എന്നിവയിലും താൽപര്യമുള്ള വിസ്മയ ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. "ചേട്ടൻ ഉപദേശങ്ങളൊന്നും പ്രത്യേകിച്ച് തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്.

> ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും എന്നതാണ് ചേട്ടൻ പറയാറുള്ളത്. ഞാൻ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് 'പോയി അടിച്ചുപൊളിക്ക്' എന്നാണ്" എന്ന് വിസ്മയ പറയുന്നു. "സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ ചെറിയ രീതിയിൽ കവിതകളൊക്കെ എഴുതുമായിരുന്നു.

> അത് കണ്ടിട്ട് ചേട്ടനാണ് 'എന്തുകൊണ്ട് നിനക്ക് ഇതൊരു പുസ്തകമാക്കി കൂടാ?' എന്ന് ചോദിച്ചത്. അങ്ങനെയാണ് ഞാൻ അതിനായി ശ്രമിച്ചത്. പിന്നീട് അത് പുസ്തകമായി ഇറങ്ങുകയും ചെയ്തു" എന്ന് അവർ കൂട്ടിച്ചേർത്തു.

> തന്റെ എല്ലാ കാര്യങ്ങളിലും പ്രണവ് തനിക്ക് വലിയ പിന്തുണയാണെന്ന് വിസ്മയ പറയുന്നു. "എല്ലാ കാര്യങ്ങളിലും ചേട്ടൻ എന്നെ വളരെയധികം സപ്പോർട്ട് ചെയ്യാറുണ്ട്. ശരിക്കും, എന്ത് കാര്യത്തിനായാലും എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഞാൻ ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒരു നല്ല സഹോദരനാണ്" എന്ന് വിസ്മയ വ്യക്തമാക്കി.

> അതേസമയം സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും എന്നാൽ അത് അധികനേരം നീണ്ടുനിൽക്കില്ലെന്നും വിസ്മയ പറഞ്ഞു. "ഞങ്ങൾ തമ്മിൽ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ചുനേരത്തേക്ക് മാത്രമേ ഉള്ളൂ.

> കുറച്ച് കഴിഞ്ഞാൽ വീണ്ടും എല്ലാം നോർമലായി, ചില്ലായി ഇരിക്കും" എന്നാണ് വിസ്മയയുടെ വാക്കുകൾ. അഭിനയം, എഴുത്ത്, കല എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന വിസ്മയയ്ക്ക് കുടുംബത്തിന്റെ, പ്രത്യേകിച്ച് പ്രണവിന്റെ പിന്തുണ വലിയ കരുത്താണ് നൽകുന്നത്. 'തുടക്കം' എന്ന സിനിമയിലൂടെയാണ് വിസ്മയ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375712/vismaya-mohanlal-thudakkam-pranav-support-interview)