---
title: "'മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ പോലും തയ്യാറാണ്'; പ്രധാനമന്ത്രി വിഷ്ണുവിന്റെ അവതാരമെന്ന് നടൻ സുദേഷ് ബെറി"
english_title: "Sudesh Berry Calls PM Modi Vishnu Avatar Ready To Wash His Feet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375696/sudesh-berry-pm-modi-vishnu-avatar-wash-feet"
published_at: "2026-07-31T11:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3e661edde_sudesh-berry-pm-modi-vishnu-avatar-wash-feet.jpg"
keywords: ["Sudesh Berry", "Narendra Modi", "Bollywood", "BJP", "NEET Protest"]
---

# 'മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ പോലും തയ്യാറാണ്'; പ്രധാനമന്ത്രി വിഷ്ണുവിന്റെ അവതാരമെന്ന് നടൻ സുദേഷ് ബെറി

> **Lead Summary:** ** പ്ര**ധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭഗവാൻ വിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് നടൻ സുദേഷ് ബെറി. മോദിയോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും, അവസരം ലഭിച്ചാൽ പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ പോലും തയ്യാറാണെന്നും സുദേഷ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.

## Article Content

** പ്ര**ധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭഗവാൻ വിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് നടൻ സുദേഷ് ബെറി. മോദിയോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും, അവസരം ലഭിച്ചാൽ പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ പോലും തയ്യാറാണെന്നും സുദേഷ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.

> രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടൻ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്. കോൺഗ്രസ്, ജനതാ പാർട്ടി തുടങ്ങിയ പാർട്ടികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. "എജിപി, സിജെപി ഇതൊന്നും എനിക്കറിയില്ല. ഈ ആളുകളെ തിരിച്ചറിയാൻ പോലും കഴിയില്ല. അവർ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് മാത്രമേ എനിക്കറിയൂ" എന്നായിരുന്നു സുദേഷിന്റെ വാക്കുകൾ.

> പ്രതിപക്ഷ നേതാക്കളെ "ഭ്രാന്തന്മാർ" എന്നും "ഉപയോഗശൂന്യരായ ആളുകൾ" എന്നും അദ്ദേഹം വിശേഷിപ്പിച്ചു. "രാജ്യത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. സമൂഹത്തെ ആത്മാർഥമായി സേവിക്കണമെങ്കിൽ കുട്ടികൾക്കായി പാർക്കുകൾ നിർമ്മിക്കൂ, മുതിർന്ന പൗരന്മാർക്കായി വൃദ്ധസദനങ്ങൾ സ്ഥാപിക്കൂ, ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കൊടുക്കൂ.

> ജന്തർ മന്തറിൽ വെറുതെ ഇരുന്ന് പ്രതിഷേധം നടത്തിയാൽ ഒന്നും നേടാനാവില്ല" എന്ന് സുദേഷ് വ്യക്തമാക്കി.കോൺഗ്രസ് പ്രസിഡന്റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ താൻ ഫോൺ കട്ട് ചെയ്തെന്നും നടൻ അവകാശപ്പെട്ടു. "അവർ നുണയന്മാരാണ്. അവർക്ക് ഒന്നും അറിയില്ല" എന്നും സുദേഷ് കൂട്ടിച്ചേർത്തു.

> "വിചിത്രമായ ഏതോ ഒരു ജീവിയുടെ പേര് ഉപയോഗിച്ചാണ് അവർ പാർട്ടി രൂപീകരിച്ചത്. അതിന് പകരം എന്തുകൊണ്ട് 'ഹൈന പാർട്ടി' എന്ന് പേര് ഇടുന്നില്ല" എന്ന് പരിഹാസരൂപേണയും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി എന്ത് തെറ്റാണ് ചെയ്തതെന്നും സുദേഷ് ചോദിച്ചു. "ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ദൈവത്തെ ആരാധിക്കുന്നതു പോലെ അദ്ദേഹത്തെയും ആരാധിക്കുന്നു.

> അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല" എന്നാണ് സുദേഷ് ബെറിയുടെ അഭിപ്രായം.സുദേഷിന്റെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ബിജെപി അനുകൂലികൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുമ്പോൾ, പ്രതിപക്ഷ അനുകൂലികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375696/sudesh-berry-pm-modi-vishnu-avatar-wash-feet)