---
title: "പൃഥ്വിരാജിന്റെ നായികയായി തെന്നിന്ത്യൻ സുന്ദരി; 'അസലായവളേ' വൈറലായതോടെ ആവേശത്തിൽ സോഷ്യൽ മീഡിയ"
english_title: "Khalifa Movie Malavika Sharma Prithviraj Asalayaavale Song Trending"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375679/khalifa-movie-malavika-sharma-prithviraj-asalayaavale-song"
published_at: "2026-07-31T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c33fcdea88_khalifa-movie-malavika-sharma-prithviraj-asalayaavale-song.jpg"
keywords: ["Latest News", "Khalifa", "Prithviraj", "Malavika", "Asalayaavale", "Onam2026"]
---

# പൃഥ്വിരാജിന്റെ നായികയായി തെന്നിന്ത്യൻ സുന്ദരി; 'അസലായവളേ' വൈറലായതോടെ ആവേശത്തിൽ സോഷ്യൽ മീഡിയ

> **Lead Summary:** **[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 'ഖലീഫ'യിലെ നായികയെ കുറിച്ചുള്ള ചർച്ചകൾക്ക് ഒടുവിൽ വിരാമം. തെന്നിന്ത്യൻ സുന്ദരി മാളവിക ശർമ്മയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ 'അസലായവളേ..' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ മാളവികയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്.

## Article Content

**[**പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 'ഖലീഫ'യിലെ നായികയെ കുറിച്ചുള്ള ചർച്ചകൾക്ക് ഒടുവിൽ വിരാമം. തെന്നിന്ത്യൻ സുന്ദരി മാളവിക ശർമ്മയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ 'അസലായവളേ..' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ മാളവികയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്.

ജേക്സ് ബിജോയ് സംഗീതം പകർന്ന ഈ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി.'അസലായവളേ... ജേക്സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ മെലഡിക്ക് വരികൾ എഴുതിയത് മുത്തുവാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂസ് നേടി കഴിഞ്ഞു.

ഇൻസ്റ്റഗ്രാം റീൽസിലും 'അസലായവളേ' വൻ ട്രെൻഡിങ് ആണ്. പതിനായിരത്തോളം റീൽസുകൾ ഇതിനോടകം പുറത്തിറങ്ങി. സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളിൽ സ്ട്രീമുകൾ ലഭിക്കുന്നുണ്ട്.ഗാനത്തിന്റെ ചടുലമായ ബീറ്റും പൃഥ്വിരാജ് മാളവിക കെമിസ്ട്രിയുമാണ് ആരാധകരെ ആകർഷിക്കുന്നത്.

'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഖലീഫ'. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'നേ'യിലെ 'മാമ്പറയ്ക്കൽ അമീർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന അതിഥി വേഷത്തിൽ മലയാളത്തിന്റെ ലെജൻഡ് മോഹൻലാലും എത്തുന്നുണ്ട്.

ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് 'ഖലീഫ'യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഓണത്തിന് ഓഗസ്റ്റ് 20ന് 'ഖലീഫ' തിയറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ മാസ് ആക്ഷൻ രംഗങ്ങളും മാളവികയുടെ ഗ്ലാമറും ചേർന്ന 'ഖലീഫ' ഈ ഓണക്കാലത്തെ ബിഗ് റിലീസുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://moviemax.in/news/375679/khalifa-movie-malavika-sharma-prithviraj-asalayaavale-song)