---
title: "കാവ്യയ്ക്ക് ശബ്ദം നല്‍കിയതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടുവെന്ന് ശ്രീജ രവി"
english_title: "Sreeja Ravi says she missed the opportunity to give voice to Kavya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37564/sreeja-ravi-says-she-missed-the-opportunity-to-give-voice-to-kavya"
published_at: "2022-04-14T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257d3a8232e0_kavya.jpg"
keywords: []
---

# കാവ്യയ്ക്ക് ശബ്ദം നല്‍കിയതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടുവെന്ന് ശ്രീജ രവി

> **Lead Summary:** മലയാളം , തമിഴ് ഇന്റസ്ട്രിയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ് ശ്രീജ രവിയും മകള്‍ രവീണയും. മലയാളം സിനിമയിലെ നിരവധി മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്‍കിയത് ശ്രീജാ രവി ആയിരുന്നു. അമ്മയ്ക്ക് പിന്നാലെയാണ് മകള്‍ രവീണയും ഈ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് പതിയെ അഭിനയത്തിലേക്ക് രവീണ എത്തുകയായിരുന്നു.

## Article Content

മലയാളം , തമിഴ് ഇന്റസ്ട്രിയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ് ശ്രീജ രവിയും മകള്‍ രവീണയും. മലയാളം സിനിമയിലെ നിരവധി മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്‍കിയത് ശ്രീജാ രവി ആയിരുന്നു. അമ്മയ്ക്ക് പിന്നാലെയാണ് മകള്‍ രവീണയും ഈ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് പതിയെ അഭിനയത്തിലേക്ക് രവീണ എത്തുകയായിരുന്നു.

നടി ദേവയാനി , ശാലിനി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം സ്ഥിരം ശബ്ദം നല്‍കിയ ശ്രീജ ആയിരുന്നു. അതുപോലെ കാവ്യാ മാധവന്റെ 99% സിനിമകളുടെയും ശബ്ദം നല്‍കിയത് ശ്രീജ ആണ് . മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമ ലോകത്തും ശ്രീജയുടെ ശബ്ദം എത്തിയിട്ടുണ്ട്.

ഇതിനിടെ ശ്രീജയ്ക്ക് അഭിനയിക്കാനും അവസരം ലഭിച്ചു. എന്നാല്‍ കാവ്യയ്ക്ക് നിരവധി സിനിമകളില്‍ ശബ്ദം നല്‍കിയതിന്റെ പേരില്‍ ഇവിടെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു ശ്രീജ രവി. ഇതെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്‍കിയതും ഞാനാണ്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു, കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ശ്രീജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37564/sreeja-ravi-says-she-missed-the-opportunity-to-give-voice-to-kavya)