---
title: "സിനിമ മേഖലയിലെ ശത്രുതയോ? സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് തീവെച്ചുനശിപ്പിച്ചു"
english_title: "Director Vijeesh Mani's Maruti Jimny Jeep Set On Fire In Thrissur, CCTV Footage Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375588/director-vijeesh-mani-jeep-set-on-fire-thrissur-cctv"
published_at: "2026-07-30T18:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b457c5ae13_director-vijeesh-mani-jeep-set-on-fire-thrissur-cctv.jpg"
keywords: ["Vijeesh Mani", "Thrissur", "Maruti Jimny", "Arson", "Malayalam Director", "Kerala News"]
---

# സിനിമ മേഖലയിലെ ശത്രുതയോ? സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് തീവെച്ചുനശിപ്പിച്ചു

> **Lead Summary:** **** പ്രമുഖ ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ വിജീഷിന്റെ തൃശൂർ മുതുവട്ടൂരിലെ വീട്ടിലെത്തിയാണ് ആക്രമികൾ ജീപ്പിന് തീയിട്ടത്. രണ്ട് പേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതിന്റെയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

**** പ്രമുഖ ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ വിജീഷിന്റെ തൃശൂർ മുതുവട്ടൂരിലെ വീട്ടിലെത്തിയാണ് ആക്രമികൾ ജീപ്പിന് തീയിട്ടത്. രണ്ട് പേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതിന്റെയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വാഹനത്തിന് തീപിടിക്കുന്നത് കണ്ട നാട്ടുകാരാണ് ഈ വിവരം വിജീഷിന്റെ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ഇവർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഭാഗികമായി കത്തിനശിക്കുകയായിരുന്നു. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ശത്രുതയാണോ ഈ ആക്രമണത്തിന് പിന്നിലെന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/375588/director-vijeesh-mani-jeep-set-on-fire-thrissur-cctv)