---
title: "'എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല, പോയ ഫോളോവേഴ്സ് ഒന്നും ഇനി തിരിച്ചു വരില്ല സാഫ്രോൺ ചേച്ചി'; മാപ്പപേക്ഷിച്ചിട്ടും  പേളിയെ  വിടാതെ സൈബർ ലോകം"
english_title: "Pearle Maaney Apologizes But Faces Backlash Over Student Protest Comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375522/pearle-maaney-apology-backlash-student-protest-controversy"
published_at: "2026-07-30T14:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b0cc2b2805_pearle-maaney-apology-backlash-student-protest-controversy.jpg"
keywords: ["Pearle Maaney", "Social Media Controversy", "Student Protest", "Malayalam Actress"]
---

# 'എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല, പോയ ഫോളോവേഴ്സ് ഒന്നും ഇനി തിരിച്ചു വരില്ല സാഫ്രോൺ ചേച്ചി'; മാപ്പപേക്ഷിച്ചിട്ടും  പേളിയെ  വിടാതെ സൈബർ ലോകം

> **Lead Summary:** ** **വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും പേളി മാണിക്കെതിരായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുന്നു. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞപ്പോൾ അടുത്ത തന്ത്രവുമായി എത്തിയതാണെന്നാണ് വിമർശകരുടെ വാദം. താൻ പറഞ്ഞ വാക്കുകൾ ഓരോന്നായി എടുത്തുപറഞ്ഞും, തെറ്റുപറ്റിയ ഇടങ്ങളിലും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഇടങ്ങളിലും പേളി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

## Article Content

** **വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും പേളി മാണിക്കെതിരായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുന്നു. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞപ്പോൾ അടുത്ത തന്ത്രവുമായി എത്തിയതാണെന്നാണ് വിമർശകരുടെ വാദം. താൻ പറഞ്ഞ വാക്കുകൾ ഓരോന്നായി എടുത്തുപറഞ്ഞും, തെറ്റുപറ്റിയ ഇടങ്ങളിലും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഇടങ്ങളിലും പേളി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

വ്യക്തിപരമായി അധിക്ഷേപിക്കുകയും തന്റെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്ത ജോ മലയിലിനോട്, അദ്ദേഹത്തെ പരാജയപ്പെട്ട ഫിലിം മേക്കർ എന്ന് വിളിച്ചതിനും പേളി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ വിമർശകർ തയ്യാറാകുന്നില്ല.

പേളിയുടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ലെന്നാണ് ഇവരുടെ പ്രധാന വാദം. അടുത്ത കാലത്തൊന്നും ഇത്രയും വലിയൊരു വിവാദത്തിൽ പേളി അകപ്പെട്ടിട്ടില്ല. ഇതിന്റെ പേരിൽ താരത്തെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. കിട്ടിയ അവസരം മുതലാക്കി അനാവശ്യമായി കുറ്റപ്പെടുത്തുന്നവരും ഏറെയാണ്.

> ഈ വിശദീകരണം പോലും സത്യസന്ധമായി തോന്നുന്നില്ലെന്നും പലർക്കും ഇതൊരു അഭിനയമായാണ് തോന്നിയിട്ടുള്ളതെന്നും കമന്റുകൾ വരുന്നുണ്ട്. "എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല, പോയ ഫോളോവേഴ്സ് ഒന്നും ഇനി തിരിച്ചു വരില്ല സാഫ്രോൺ ചേച്ചി" തുടങ്ങി നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് പേളിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

> അതേസമയം സോഷ്യൽ മീഡിയയിൽ കാണുന്ന പേളിയല്ല യഥാർത്ഥ പെരുമാറ്റമെന്ന് ആരതി ആരോപിക്കുന്നു. "ചിലപ്പോൾ വാക്കുകൾ കൊണ്ട് വെളിപ്പെടുത്താൻ കഴിയാത്ത സത്യം കാലം പുറത്തുകൊണ്ടുവരും. ക്യാമറയ്ക്ക് മുന്നിൽ ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം.

> പക്ഷേ നിങ്ങളുടെ യഥാർത്ഥ മുഖം ഒരിക്കൽ വെളിച്ചത്ത് വരും" എന്നാണ് ആരതി കുറിച്ചത്. തനിക്കും പേളിക്കുമിടയിൽ നടന്ന സംഭാഷണവും ആരതി വെളിപ്പെടുത്തി. "എനിക്ക് മൂന്ന് മില്യൺ ഫോളോവേഴ്സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാർജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേഴ്സുണ്ട് ആരതി?" എന്ന് പേളി ചോദിച്ചിരുന്നു.

> എനിക്ക് മില്യൺ കണക്കിന് ഫോളോവേഴ്സ് ഇല്ല. പക്ഷേ ഇവിടം തിരഞ്ഞെടുത്ത ആത്മാർഥതയുള്ള ആയിരങ്ങളുണ്ട്" എന്ന് പുഞ്ചിരിച്ച് താൻ മറുപടി നൽകിയെന്നും ആരതി പറഞ്ഞു. പേളി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും ആരതി കൂട്ടിച്ചേർത്തു.

> ആർത്തവമോ പ്രെഗ്നൻസിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പലപ്പോഴും പറയാറുണ്ടെന്നും അവർ ആരോപിച്ചു. "ന്യായീകരണങ്ങൾ കണ്ടെത്തുന്നതിനേക്കാൾ പ്രധാനം സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്" എന്നും ആരതി ചൂണ്ടിക്കാട്ടി.

> അവസാനം ആരതി കുറിച്ചത് ശ്രദ്ധേയമായി: "ആളുകൾ ഒരു ബിംബത്തെ ആരാധിച്ചേക്കാം. എന്നാൽ ശാശ്വതമായ ബഹുമാനം നേടിയെടുക്കുന്നത് നമ്മുടെ തുടർച്ചയായ നല്ല പ്രവർത്തികളിലൂടെയാണ്. കുടുംബപ്പേര് കൊണ്ടോ, ന്യായീകരണങ്ങൾ കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല."

### Related Links & Sources
- [Original Story Source](https://moviemax.in/news/375522/pearle-maaney-apology-backlash-student-protest-controversy)