---
title: "ആർത്തവമോ പ്രെഗ്നൻസിയോ? മോശമായി പെരുമാറിയിട്ട് അതിന് കാരണം പറയുക; പേളി മാണിക്കെതിരെ മുൻ സ്റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ"
english_title: "Pearle Maaney NEET Row Stylist Aarti Raj Opens Up 4 Lakh Followers Lost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375455/pearle-maaney-neet-row-stylist-aarti-raj-opens-up-4-lakh-followers-lost"
published_at: "2026-07-30T10:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad465d6568_pearle-maaney-neet-row-stylist-aarti-raj-opens-up-4-lakh-followers-lost.jpg"
keywords: ["Pearle Maaney", "NEET Controversy", "Aarti Raj", "Social Media", "Malayalam Actress"]
---

# ആർത്തവമോ പ്രെഗ്നൻസിയോ? മോശമായി പെരുമാറിയിട്ട് അതിന് കാരണം പറയുക; പേളി മാണിക്കെതിരെ മുൻ സ്റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ

> **Lead Summary:** ** നീറ്റ്** പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിലപാട് സ്വീകരിച്ചതിന് അവതാരകയും നടിയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടി. പേളിയുടെ നിലപാടിനെതിരെ ആരാധകരും സാധാരണക്കാരും രംഗത്തെത്തിയതോടെ നടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടമായി.

## Article Content

** നീറ്റ്** പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിലപാട് സ്വീകരിച്ചതിന് അവതാരകയും നടിയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടി. പേളിയുടെ നിലപാടിനെതിരെ ആരാധകരും സാധാരണക്കാരും രംഗത്തെത്തിയതോടെ നടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടമായി.

വിഷയത്തിൽ പേളി പിന്നീട് മാപ്പ് പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും വിമർശനങ്ങളും ട്രോളുകളും ഇപ്പോഴും തുടരുകയാണ്. ഏകദേശം നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് പേളിക്ക് അൺഫോളോ ചെയ്ത് പോയത്. ഇതിനിടെയാണ് പേളിയുടെ മുൻ സ്റ്റൈലിസ്റ്റ് ആരതി രാജിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

> സോഷ്യൽ മീഡിയയിൽ കാണുന്ന പേളിയല്ല യഥാർത്ഥ പെരുമാറ്റമെന്ന് ആരതി ആരോപിക്കുന്നു. "ചിലപ്പോൾ വാക്കുകൾ കൊണ്ട് വെളിപ്പെടുത്താൻ കഴിയാത്ത സത്യം കാലം പുറത്തുകൊണ്ടുവരും. ക്യാമറയ്ക്ക് മുന്നിൽ ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം.

> പക്ഷേ നിങ്ങളുടെ യഥാർത്ഥ മുഖം ഒരിക്കൽ വെളിച്ചത്ത് വരും" എന്നാണ് ആരതി കുറിച്ചത്. തനിക്കും പേളിക്കുമിടയിൽ നടന്ന സംഭാഷണവും ആരതി വെളിപ്പെടുത്തി. "എനിക്ക് മൂന്ന് മില്യൺ ഫോളോവേഴ്സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാർജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേഴ്സുണ്ട് ആരതി?" എന്ന് പേളി ചോദിച്ചിരുന്നു.

> "എനിക്ക് മില്യൺ കണക്കിന് ഫോളോവേഴ്സ് ഇല്ല. പക്ഷേ ഇവിടം തിരഞ്ഞെടുത്ത ആത്മാർഥതയുള്ള ആയിരങ്ങളുണ്ട്" എന്ന് പുഞ്ചിരിച്ച് താൻ മറുപടി നൽകിയെന്നും ആരതി പറഞ്ഞു. പേളി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും ആരതി കൂട്ടിച്ചേർത്തു.

> ആർത്തവമോ പ്രെഗ്നൻസിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പലപ്പോഴും പറയാറുണ്ടെന്നും അവർ ആരോപിച്ചു. "ന്യായീകരണങ്ങൾ കണ്ടെത്തുന്നതിനേക്കാൾ പ്രധാനം സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്" എന്നും ആരതി ചൂണ്ടിക്കാട്ടി.

> അവസാനം ആരതി കുറിച്ചത് ശ്രദ്ധേയമായി: "ആളുകൾ ഒരു ബിംബത്തെ ആരാധിച്ചേക്കാം. എന്നാൽ ശാശ്വതമായ ബഹുമാനം നേടിയെടുക്കുന്നത് നമ്മുടെ തുടർച്ചയായ നല്ല പ്രവർത്തികളിലൂടെയാണ്. കുടുംബപ്പേര് കൊണ്ടോ, ന്യായീകരണങ്ങൾ കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല."

### Related Links & Sources
- [Original Story Source](https://moviemax.in/news/375455/pearle-maaney-neet-row-stylist-aarti-raj-opens-up-4-lakh-followers-lost)