---
title: "രണ്‍ബീര്‍-ആലിയ വിവാഹം ഇന്ന്"
english_title: "The much awaited Alia Bhatt-Ranbir Kapoor wedding will take place today."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37542/the-much-awaited-alia-bhatt-ranbir-kapoor-wedding-will-take-place-today"
published_at: "2022-04-14T12:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257c01b80666_kapoor.jpg"
keywords: []
---

# രണ്‍ബീര്‍-ആലിയ വിവാഹം ഇന്ന്

> **Lead Summary:** ആരാധകര്‍ കാത്തിരുന്ന ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന് നടക്കും. ഇന്ന് 11 മണിയോടെ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കുക.

## Article Content

ആരാധകര്‍ കാത്തിരുന്ന ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന് നടക്കും. ഇന്ന് 11 മണിയോടെ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കുക.

താരവിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, സോയ അക്തര്‍, മസബ ഗുപ്ത, വരുണ്‍ ധവാന്‍, അയാന്‍ മുഖര്‍ജി, അര്‍ജുന്‍ കപൂര്‍, മനീഷ് മല്‍ഹോത്ര, അകാന്‍ഷ രഞ്ജന്‍, അനുഷ്‌ക രഞ്ജന്‍ എന്നിവരും എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഹല്‍ദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി-ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.

ഏകദേശം നാലര വര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലാണ്. ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്‌മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവര്‍ പ്രണയത്തിലായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37542/the-much-awaited-alia-bhatt-ranbir-kapoor-wedding-will-take-place-today)