---
title: "ദൃശ്യം 3-ലെ സഹദേവന്റെ 'ചുവന്ന കണ്ണുകൾക്ക്' പിന്നിൽ; രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ"
english_title: "Drishyam 3 Sahadevan Red Eyes Secret: Kalabhavan Shajon Reveals Chandappoovu Trick"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375365/drishyam-3-kalabhavan-shajon-sahadevan-red-eyes-chundappoovu"
published_at: "2026-07-29T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69db9ba31c2_drishyam-3-kalabhavan-shajon-sahadevan-red-eyes-chundappoovu.jpg"
keywords: ["Drishyam 3", "Mohanlal", "Jeethu Joseph", "Kalabhavan Shajon", "Sahadevan", "Malayalam Cinema", "Box Office"]
---

# ദൃശ്യം 3-ലെ സഹദേവന്റെ 'ചുവന്ന കണ്ണുകൾക്ക്' പിന്നിൽ; രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ

> **Lead Summary:** **[** ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ചർച്ചകളിൽ നിറയുമ്പോൾ, ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് സഹദേവന്റെ കടുംചുവപ്പ് കണ്ണുകൾ. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ കലാഭവൻ ഷാജോണിന്റെ ഈ വ്യത്യസ്ത ലുക്കിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും ട്രോളുകളും ഉയർന്നിരുന്നു.

## Article Content

**[** ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ചർച്ചകളിൽ നിറയുമ്പോൾ, ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് സഹദേവന്റെ കടുംചുവപ്പ് കണ്ണുകൾ. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ കലാഭവൻ ഷാജോണിന്റെ ഈ വ്യത്യസ്ത ലുക്കിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും ട്രോളുകളും ഉയർന്നിരുന്നു.

ഇപ്പോഴിതാ ആ കണ്ണുകൾ ചുവക്കാൻ ഉണ്ടായ കാരണം വ്യക്തമാക്കുകയാണ് നടൻ. കഥാപാത്രത്തിന്റെ പൂർണ്ണമായ ഗെറ്റപ്പിനായി കഥകളി കലാകാരന്മാർ ഉപയോഗിക്കുന്ന 'ചുണ്ടപ്പൂവ്' ആണ് താൻ ഉപയോഗിച്ചതെന്ന് ഷാജോൺ വെളിപ്പെടുത്തുന്നു.

> ഭാര്യ ഡിനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നപറഞ്ഞത്. ഷാജോണിന്റെ വാക്കുകൾ: "ഇന്റർവെൽ സമയത്ത് സഹദേവൻ സ്ക്രീനിലേക്ക് വരുമ്പോൾ തന്നെ പ്രേക്ഷകർ ഒന്ന് ഞെട്ടണം എന്ന് ജീത്തു സാറിന് നിർബന്ധമുണ്ടായിരുന്നു. ഇത് പഴയ സഹദേവനല്ല, കൂടുതൽ അപകടകാരിയാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകണം. അതിനായി 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ സായ് കുമാറിന്റെ ലുക്കാണ് ജീത്തു സാർ റെഫറൻസായി തന്നത്.

താടി വളർത്തി, മീശ പിരിച്ച്, കണ്ണ് ചുവപ്പിച്ച് നിൽക്കുന്ന രീതിയായിരുന്നു പ്ലാൻ.സിനിമയിൽ ഉടനീളം കണ്ണ് ചുവന്നിരിക്കേണ്ടി വന്നതിനാൽ സാധാരണ ഗ്ലിസറിൻ ഉപയോഗിക്കുന്നത് പ്രായോഗികമായിരുന്നില്ല.

തുടർന്നാണ് തൃശൂർ ഭാഗങ്ങളിൽ കണ്ടുവരുന്നതും കഥകളിക്കാർ ഉപയോഗിക്കുന്നതുമായ 'ചുണ്ടപ്പൂവ്' ഉപയോഗിക്കാൻ തീരുമാനിച്ചത്. ഈ പൂവിന്റെ ചെറിയൊരു തരി കണ്ണിലിട്ടാൽ സമയം ഏറെ കഴിഞ്ഞാലും കണ്ണ് ചുവന്നുതന്നെയിരിക്കും.

എന്നാൽ ചില രംഗങ്ങളിൽ അതിന്റെ അളവ് അൽപം കൂടിപ്പോയി, പിന്നീട് അത് പെട്ടെന്ന് കുറയ്ക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് ചിലയിടങ്ങളിൽ കണ്ണിന്റെ ചുവപ്പ് അൽപ്പം കൂടിപ്പോയതായി തോന്നിയത്.

> ഈ ലുക്കിനെക്കുറിച്ച് ചോദിക്കുന്നവരോട് 'സഹദേവന് കണ്ണീച്ചോര ഇല്ലെന്ന് ആരും പറയില്ലല്ലോ' എന്നാണ് ഞാൻ തമാശയായി മറുപടി നൽകാറുള്ളത്." ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, വൻ പ്രീ-റിലീസ് ഹൈപ്പിലെത്തിയ 'ദൃശ്യം 3' തിയേറ്ററുകൾക്ക് ശേഷമുള്ള ഒടിടി റിലീസിലും പ്രേക്ഷകപ്രീതിനേടി മുന്നേറുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375365/drishyam-3-kalabhavan-shajon-sahadevan-red-eyes-chundappoovu)