---
title: "‘അമ്മ’യിൽ പോര് രൂക്ഷം: അൻസിബയ്ക്കെതിരെ കോടതിയിൽ ശ്വേതാ മേനോൻ; ഹേമ കമ്മിറ്റി വിഷയത്തിൽ കടുപ്പിച്ച് പോസ്റ്റ്"
english_title: "Amma Association Row - Shwetha Menon vs Ansiba Hasan Case Ernakulam Court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375345/amma-association-shwetha-menon-ansiba-hasan-court-case"
published_at: "2026-07-29T15:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d1c7b0ff7_amma-association-shwetha-menon-ansiba-hasan-court-case.jpg"
keywords: ["Latest News", "AmmaAssociation", "ShwethaMenon", "AnsibaHasan", "HemaCommittee"]
---

# ‘അമ്മ’യിൽ പോര് രൂക്ഷം: അൻസിബയ്ക്കെതിരെ കോടതിയിൽ ശ്വേതാ മേനോൻ; ഹേമ കമ്മിറ്റി വിഷയത്തിൽ കടുപ്പിച്ച് പോസ്റ്റ്

> **Lead Summary:** **കൊച്ചി:[**താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും തട്ടകപ്പോരും വീണ്ടും കോടതിമുറിയിലേക്കും സമൂഹമാധ്യമങ്ങളിലേക്കും പടരുന്നു. അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ നടി അൻസിബ ഹസന് അവകാശമില്ലെന്ന് വ്യക്തമാക്കി സംഘടനയുടെ വൈസ് പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി.

## Article Content

**കൊച്ചി:[**താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും തട്ടകപ്പോരും വീണ്ടും കോടതിമുറിയിലേക്കും സമൂഹമാധ്യമങ്ങളിലേക്കും പടരുന്നു. അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ നടി അൻസിബ ഹസന് അവകാശമില്ലെന്ന് വ്യക്തമാക്കി സംഘടനയുടെ വൈസ് പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി.

അൻസിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും കേസ് നടപടികൾ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനും വ്യക്തിപരമായ വൈരാഗ്യം തീർക്കാനുമാണ് കേസിൽ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്നും ശ്വേത ആരോപിച്ചു. അമ്മയുടെ വൈസ് പ്രസിഡന്റായി തുടരാനുള്ള തന്റെ നിയമപരമായ അവകാശം സംരക്ഷിക്കാനാണ് താൻ കോടതിയെ സമീപിച്ചതെന്നും താരം വ്യക്തമാക്കി.

നേരത്തെ ശ്വേത നൽകിയ പരാതിയിലാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം കോടതി താൽക്കാലികമായി നിർത്തിവെച്ചത്. അതേസമയം, സംഘടനയ്ക്കുള്ളിൽ ശ്വേതയ്ക്കെതിരായ നീക്കങ്ങളും കടുക്കുകയാണ്. ശ്വേതയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സംഘടനയിലെ ഒരു വിഭാഗം വനിതകൾ 'പെൺമക്കൾ' എന്ന വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപവത്കരണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ശ്വേതയെ നേരത്തെ ഈ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാക്കി ശ്വേതാ മേനോൻ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ് വലിയ വിവാദമായിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരായ 'പവർ ഗ്രൂപ്പ്' ചിലരെ മുൻനിർത്തി തന്നെ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച ശ്വേത, താൻ എക്സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/375345/amma-association-shwetha-menon-ansiba-hasan-court-case)