---
title: ""വീട്ടിൽ ഒരു നേരത്തെ ആഹാരം മാത്രം; കനൽവഴികൾ താണ്ടി രഞ്ജു രഞ്ജിമാർ": നീറുന്ന ഓർമകൾ പങ്കുവെച്ച് താരം"
english_title: "Ranju Ranjimar Interview - From Poverty To Dora Brand Owner Transgender Activist Story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375335/ranju-ranjimar-interview-struggle-to-success-dora-brand"
published_at: "2026-07-29T15:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ccbe9297d_ranju-ranjimar-interview-struggle-to-success-dora-brand.jpg"
keywords: ["Latest News", "RanjuRanjimar", "Transgender", "DoraBrand"]
---

# "വീട്ടിൽ ഒരു നേരത്തെ ആഹാരം മാത്രം; കനൽവഴികൾ താണ്ടി രഞ്ജു രഞ്ജിമാർ": നീറുന്ന ഓർമകൾ പങ്കുവെച്ച് താരം

> **Lead Summary:** **[**കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിൽ കടന്നുവന്ന കനൽവഴികളെക്കുറിച്ച് മനസുതുറക്കുന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത രഞ്ജു, കുട്ടിക്കാലത്തെ പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ ഓർമകളാണ് പങ്കുവെച്ചത്.

## Article Content

**[**കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിൽ കടന്നുവന്ന കനൽവഴികളെക്കുറിച്ച് മനസുതുറക്കുന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത രഞ്ജു, കുട്ടിക്കാലത്തെ പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ ഓർമകളാണ് പങ്കുവെച്ചത്.

> "അച്ഛന്റെയും അമ്മയുടെയും അന്നത്തെ കൂലിപ്പണം കൊണ്ട് കഴിഞ്ഞിരുന്ന വീടാണ് എന്റേത്. ഒരു നേരത്തെ ആഹാരം മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്, അതും രാത്രിയിൽ മാത്രം. ബ്രേക്ക്ഫാസ്റ്റോ ഉച്ചയൂണോ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള അമ്മായിമാരോട് കഞ്ഞിവെള്ളം ചോദിക്കും, അവർ കുറച്ച് ചോറും അതിലിട്ടു തരും.

> അത് കഴിച്ചാണ് ട്യൂഷന് പോയിരുന്നത്. പ്ലാവിലയിൽ കഞ്ഞി കുടിച്ചതിന്റെ രുചി എനിക്കറിയാം. വെള്ളപ്പൊക്കം കാരണം സ്കൂൾ ക്യാമ്പിൽ അഭയാർത്ഥിയെപ്പോലെ കഴിയേണ്ടി വന്നിരുന്ന ജൂൺ, ജൂലൈ മാസങ്ങൾ വലിയ പേടിയായിരുന്നു," എന്ന് രഞ്ജു ഓർക്കുന്നു.

> ഇന്നത്തെ നേട്ടങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് രഞ്ജുവിനുള്ളത്. "ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതോ ദുബായിൽ ബിസിനസ് ചെയ്യുന്നതോ ഒന്നുമല്ല വലിയ നേട്ടം. നമുക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് പ്രധാനം.

> അതിനപ്പുറത്തേക്ക് വരുന്നതെല്ലാം ലോട്ടറിയാണ്. ഇതെല്ലാം ഏത് നിമിഷവും പോകാം," രഞ്ജു കൂട്ടിച്ചേർത്തു. പരിഹാസങ്ങളും അവഗണനകളും നേരിട്ട് സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ രഞ്ജു, 'ഡോറ' എന്ന സ്വന്തം ബ്രാൻഡിലൂടെ നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന പ്രമുഖ സംരംഭക കൂടിയാണിന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375335/ranju-ranjimar-interview-struggle-to-success-dora-brand)