---
title: "'തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? ചിരി വരാത്ത, അതിനെ പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജി'; പേളിയെ പിന്തുണച്ച് ആർജെ അഞ്ജലി"
english_title: "RJ Anjali Supports Pearle Maaney Amid Delhi Protest Post Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375324/pearle-maaney-delhi-protest-controversy-rj-anjali-support"
published_at: "2026-07-29T14:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c64e4c072_pearle-maaney-delhi-protest-controversy-rj-anjali-support.jpg"
keywords: ["Pearle Maaney", "RJ Anjali", "Delhi Student Protest", "Social Media Controversy", "Apology"]
---

# 'തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? ചിരി വരാത്ത, അതിനെ പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജി'; പേളിയെ പിന്തുണച്ച് ആർജെ അഞ്ജലി

> **Lead Summary:** ** **ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച കുറിപ്പും തുടർന്നുണ്ടായ വിവാദങ്ങളും വലിയ ചർച്ചയായിരുന്നു. കുറിപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പേളി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

## Article Content

** **ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച കുറിപ്പും തുടർന്നുണ്ടായ വിവാദങ്ങളും വലിയ ചർച്ചയായിരുന്നു. കുറിപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പേളി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

താൻ മനസിൽ തട്ടിയെഴുതിയതിനെ പലരും നെഗറ്റീവായി വ്യാഖ്യാനിച്ചെന്നും മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നുമായിരുന്നു പേളി വ്യക്തമാക്കിയത്. എന്നാൽ ഈ വിശദീകരണത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ നിരവധി നെഗറ്റീവ് കമന്റുകളാണ് വന്നത്. ഈ സാഹചര്യത്തിലാണ് പേളിയെ പിന്തുണച്ച് ആർജെ അഞ്ജലി രംഗത്ത് എത്തിയിരിക്കുന്നത്.

മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ എങ്ങനെയാണ് മനുഷ്യരാകുക എന്ന് ചോദിച്ച അഞ്ജലി, രാഷ്ട്രീയ നിലപാടുകൾ എന്തുമാകാം, പറഞ്ഞതിൽ തെറ്റുണ്ടാകാമെങ്കിലും മാപ്പിന് ഒരേ ഒരു അർത്ഥമേ ഉള്ളൂവെന്നും വ്യക്തമാക്കി. സദാസമയവും ചിരിച്ചുമാത്രം കണ്ടിട്ടുള്ളവർ മാപ്പ് പറയുമ്പോൾ മുഖം ഗൗരവത്തിലാകുന്നത് സ്വാഭാവികമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

> "സദാ ചിരിച്ചു മാത്രം കണ്ടിട്ടുള്ളവർ ആണ്, അപ്പോളജി പറയുമ്പോഴും ഇത്രയധികം ചോദ്യം ചെയ്യപ്പെടുന്നത്. ചിരിച്ചു കൊണ്ട് അപ്പോളജി പറയാനാകില്ലല്ലോ? ചിരി വരാത്ത, അതിനെ പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജി. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണ്??? രാഷ്ട്രീയം വേറെ ആകാം. പറഞ്ഞതിൽ തെറ്റുണ്ടാകാം.

> മാപ്പ്.. അതിന് പക്ഷെ തെറ്റ് പറ്റിയതായി സമ്മതിച്ചു എന്ന ഒരേ ഒരു അർഥമേ ഉണ്ടാകൂ", എന്നായിരുന്നു ആർജെ അഞ്ജലിയുടെ പ്രതികരണം. അതേസമയം, പേളിയുടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ലെന്നും ഈ വിശദീകരണം പോലും സത്യസന്ധമായി തോന്നിയില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ കമന്റ് ബോക്സിൽ രംഗത്ത് എത്തിയിട്ടുണ്ട്.

താൻ ആ പോസ്റ്റ് ഇട്ടതിന് ശേഷം കുറച്ചുകുറച്ച് സമയത്തേക്ക് എല്ലാം ശരിയായിരുന്നുവെന്നും, എന്നാൽ താൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങളാണ് പിന്നീട് വന്നതെന്നും പേളി തന്റെ വിശദീകരണ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വീട്ടിൽ പോകാൻ പറഞ്ഞത് സുരക്ഷിതരായിരിക്കാൻ വേണ്ടി മാത്രമാണെന്നും, അത് നിർത്തി വീട്ടിൽ പോകാൻ പറയാൻ താൻ ആളല്ലെന്നും പേളി കൂട്ടിച്ചേർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375324/pearle-maaney-delhi-protest-controversy-rj-anjali-support)