---
title: ""വിവാഹം പൂർണമായും  വ്യക്തിപരമായ ചോയ്സ്"; വിവാഹത്തെക്കുറിച്ച് മനസുതുറന്ന് ധ്യാൻ ശ്രീനിവാസൻ"
english_title: "Dhyan Sreenivasan Opens Up About Marriage and Relationships - Personal Choice-new-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375271/dhyan-sreenivasan-marriage-personal-choice-interview-new-new"
published_at: "2026-07-29T11:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699736d4177_dhyan-sreenivasan-marriage-personal-choice-interview.jpg"
keywords: ["Latest News", "DhyanSreenivasan", "Marriage", "Relationship"]
---

# "വിവാഹം പൂർണമായും  വ്യക്തിപരമായ ചോയ്സ്"; വിവാഹത്തെക്കുറിച്ച് മനസുതുറന്ന് ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** **[**വിവാഹത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കി നടൻ ധ്യാൻ ശ്രീനിവാസൻ. കല്യാണം കഴിക്കുന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ആർക്കും നിർബന്ധം പിടിക്കേണ്ടതില്ലെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.

## Article Content

**[**വിവാഹത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കി നടൻ ധ്യാൻ ശ്രീനിവാസൻ. കല്യാണം കഴിക്കുന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ആർക്കും നിർബന്ധം പിടിക്കേണ്ടതില്ലെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.

> "ജീവിതത്തിന്റെ ഒരു ഭാഗമാണിത്. അടിസ്ഥാനപരമായി എല്ലാവർക്കും ഒരു പാർട്ണർ വേണമെന്നുള്ളതാണ് ആഗ്രഹം. സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് അതിന്റേതായ ഭംഗിയുണ്ട്. നല്ല ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാകുന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം.

> അതിൽ പാർട്ണർഷിപ്പ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്രയോ ആളുകളുണ്ട്," ധ്യാൻ പറഞ്ഞു. വിവാഹം നിർബന്ധിത ചടങ്ങായി കാണേണ്ടതില്ലെന്നും താരം വ്യക്തമാക്കി. "കല്യാണം കഴിക്കാൻ തോന്നുമ്പോൾ കഴിക്കാം, ഇല്ലെങ്കിൽ വേണ്ട.

> വിവാഹശേഷവും ആ ബന്ധം വർക്കൗട്ട് ആകുന്നില്ലെന്ന് തോന്നിയാൽ അതിൽ നിന്ന് വിട്ടുപോരാം; വെറുതെ പിടിച്ച് നിൽക്കേണ്ട കാര്യമില്ല. തീരുമാനങ്ങൾ തെറ്റാം, അതിൽ നിന്ന് പഠിച്ച് അടുത്തതിലേക്ക് പോവുക," ധ്യാൻ കൂട്ടിച്ചേർത്തു.

സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടെന്ന താരത്തിന്റെ യാഥാർത്ഥ്യബോധത്തോടെയുള്ള പ്രസ്താവന സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ പിന്തുണ നേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375271/dhyan-sreenivasan-marriage-personal-choice-interview-new-new)