---
title: "'ഇത് എന്നിൽ കോപം നിറയ്ക്കുന്നു, അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്, ഇതിനെ വേരോടെ പിഴുതെറിയണം'; ആഞ്ഞടിച്ച് അഞ്ജലി മേനോൻ"
english_title: "Anjali Menon Condemns TG Mohandas Remarks on Delhi Protesters, Calls it Hate Speech"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375258/anjali-menon-tg-mohandas-delhi-protest-hate-speech"
published_at: "2026-07-29T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698b3490a09_anjali-menon-tg-mohandas-delhi-protest-hate-speech.jpg"
keywords: ["Anjali Menon", "TG Mohandas", "Jantar Mantar", "Delhi Protest", "Hate Speech", "Kerala Director"]
---

# 'ഇത് എന്നിൽ കോപം നിറയ്ക്കുന്നു, അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്, ഇതിനെ വേരോടെ പിഴുതെറിയണം'; ആഞ്ഞടിച്ച് അഞ്ജലി മേനോൻ

> **Lead Summary:** > ** **ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ സംവിധായിക അഞ്ജലി മേനോൻ രൂക്ഷമായി പ്രതികരിച്ചു. ഇത് "വൃത്തികെട്ട ഒരു വിദ്വേഷ പ്രചരണം" ആണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഞ്ജലി പറഞ്ഞു. ഇതിനെ ശക്തമായി ചോദ്യം ചെയ്യണമെന്നും അവഗണിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

## Article Content

> ** **ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ സംവിധായിക അഞ്ജലി മേനോൻ രൂക്ഷമായി പ്രതികരിച്ചു. ഇത് "വൃത്തികെട്ട ഒരു വിദ്വേഷ പ്രചരണം" ആണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഞ്ജലി പറഞ്ഞു. ഇതിനെ ശക്തമായി ചോദ്യം ചെയ്യണമെന്നും അവഗണിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

> ***“ഇത് എന്നിൽ കോപം നിറയ്ക്കുന്നു. ഈ വികൃതമായ വാക്കുകളിൽ നിന്ന് തികഞ്ഞ അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്. എന്നാൽ ഇത് എതിർക്കപ്പെടേണ്ടതുണ്ട്. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ്. ഇതിന്റെ ഉത്തരവാദിത്തം ഇത് പറഞ്ഞ വ്യക്തിക്കും, ഇത് റെക്കോർഡ് ചെയ്തയാൾക്കും, യൂട്യൂബിൽ പങ്കുവച്ചയാൾക്കും, ഇത് ലൈക്ക് ചെയ്തവർക്കും, ഇതിനെ പിന്തുണച്ച എല്ലാവർക്കും ഉള്ളതാണ്.***

***ഇത്തരമൊരു ഭാവി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു 'മാനോസ്ഫിയർ' ചിന്താഗതിയാണിത്. ‘ഒരാൾ സംസാരിക്കുന്ന വാക്കുകൾ അയാളുടെ ആന്തരിക സ്വഭാവത്തെ വെളിപ്പെടുത്തുന്നു; അത് വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ധാർമികതയുടെയും കണ്ണാടിയായി വർത്തിക്കുന്നു. ***

***അവ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുകയും, പൊതുസ്വഭാവം നിർവചിക്കുകയും, ഭാവിയിലെ ഫലങ്ങളെ നിർദ്ദേശിക്കുകയും ചെയ്യുന്നു. അതിനാൽ ദയവായി ഇത് അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുക. അപലപിക്കുക. വേരോടെ പിഴുതെറിയുക.’’അഞ്ജലി മേനോൻ കുറിച്ചു.***

അതേസമയം ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് യൂട്യൂബ് വീഡിയോയിലൂടെ പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കലാപാഹ്വനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും അവർ അഴിഞ്ഞാടുകയാണെന്നുമാണ് മോഹൻദാസ് വീഡിയോയിൽ ആരോപിച്ചത്. പൊലീസിനെ പൂർണമായും പിൻവലിച്ച് പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുത്താൽ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും ശവങ്ങൾ കുന്നുകൂടുമെന്നും അദ്ദേഹം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി.

സമരത്തിൽ പങ്കെടുത്തവരെയും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വീഡിയോയിലുണ്ടായിരുന്നു.

***
***

**

*
***

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നും, കർഫ്യൂ പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളിൽ രംഗം ശാന്തമാക്കുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കുമെന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഈ വിവാദ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

***
***

***
***

***
***

### Related Links & Sources
- [Original Story Source](https://moviemax.in/news/375258/anjali-menon-tg-mohandas-delhi-protest-hate-speech)