---
title: "ആരാധകർക്ക് കൈത്താങ്ങുമായി അല്ലു അർജുൻ; പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് താരം"
english_title: "Allu Arjun Announces Insurance Scheme For Fans, Urges To Avoid Trolls"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375238/allu-arjun-fans-insurance-scheme-aafa-summit-2026-rakka-movie"
published_at: "2026-07-29T09:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6977954c2c7_allu-arjun-fans-insurance-scheme-aafa-summit-2026-rakka-movie.jpg"
keywords: ["Allu Arjun", "AAFA", "Fans Insurance", "Rakka Movie", "Atlee", "Deepika Padukone", "Rashmika Mandanna"]
---

# ആരാധകർക്ക് കൈത്താങ്ങുമായി അല്ലു അർജുൻ; പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് താരം

> **Lead Summary:** **[ **തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സൂപ്പർതാരം അല്ലു അർജുൻ. 'AAFA ആനുവൽ സമ്മിറ്റ് 2026'-ന്റെ ഭാഗമായാണ് താരം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആരാധകരുടെ ക്ഷേമം മുൻനിർത്തിയുള്ള ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

## Article Content

**[ **തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സൂപ്പർതാരം അല്ലു അർജുൻ. 'AAFA ആനുവൽ സമ്മിറ്റ് 2026'-ന്റെ ഭാഗമായാണ് താരം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആരാധകരുടെ ക്ഷേമം മുൻനിർത്തിയുള്ള ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധക സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത സമ്മേളനത്തിൽ മണിക്കുറുകളോളം ആരാധകരോടൊപ്പം സമയം ചെലവഴിക്കാനും താരം മറന്നില്ല.

സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും ട്രോളുകളിൽ നിന്നും വിട്ടുനിൽക്കാനും അല്ലു അർജുൻ ആരാധകരോട് ആഹ്വാനം ചെയ്തു. മനുഷ്യന്റെ ഊർജ്ജത്തെ ഒരു ബാറ്ററിയോട് ഉപമിച്ച താരം, ദിവസവും ലഭിക്കുന്ന നൂറ് ശതമാനം ഊർജ്ജം എവിടെ നിക്ഷേപിക്കണം എന്നത് നമ്മുടെ തീരുമാനമാണെന്ന് ഓർമ്മിപ്പിച്ചു. വിലയേറിയ സമയവും ഊർജ്ജവും വെറുപ്പിനും ട്രോളുകൾക്കും വേണ്ടി കളയരുതെന്നും, പകരം തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

അതേസമയം, അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക്ക'യാണ് അല്ലു അർജുന്റേതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രം. ഏകദേശം 700 കോടി രൂപ ബജറ്റിൽ സൂപ്പർ ഹീറോ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദീപിക പദുക്കോണും രശ്മിക മന്ദാനയുമാണ് നായികമാർ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375238/allu-arjun-fans-insurance-scheme-aafa-summit-2026-rakka-movie)