---
title: "വ്യൂവ്സിനായി വ്യാജ പ്രചരണം: ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശങ്ങളും നടത്തിയ യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച്  നടി അന്ന രാജൻ"
english_title: "Anna Rajan Slams Body Shaming: Gets Troll Account Banned, Warns Legal Action-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375237/anna-rajan-body-shaming-social-media-account-banned-warning-new"
published_at: "2026-07-29T09:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6979efe3893_anna-rajan-body-shaming-social-media-account-banned-warning-new.jpg"
keywords: ["Latest News", "AnnaRajan", "BodyShaming", "CyberBullying", "SocialMedia"]
---

# വ്യൂവ്സിനായി വ്യാജ പ്രചരണം: ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശങ്ങളും നടത്തിയ യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച്  നടി അന്ന രാജൻ

> **Lead Summary:** **[**സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശങ്ങളും നടത്തിയ യുവാവിന്റെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചതായി നടി അന്ന രാജൻ. ഇൻസ്റ്റാഗ്രാം വഴിയാണ് നടി ഈ വിവരം പങ്കുവെച്ചത്. വ്യൂസിനും ശ്രദ്ധയ്ക്കും വേണ്ടി മറ്റുള്ളവരുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പും നടി നൽകി.

## Article Content

**[**സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശങ്ങളും നടത്തിയ യുവാവിന്റെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചതായി നടി അന്ന രാജൻ. ഇൻസ്റ്റാഗ്രാം വഴിയാണ് നടി ഈ വിവരം പങ്കുവെച്ചത്. വ്യൂസിനും ശ്രദ്ധയ്ക്കും വേണ്ടി മറ്റുള്ളവരുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പും നടി നൽകി.

> "ഇത്തരം നാടകങ്ങളിലൊന്നും താൽപ്പര്യമുള്ള ആളല്ല ഞാൻ. ഓൺലൈനിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെക്കുറിച്ച് എനിക്ക് ഒട്ടും ശ്രദ്ധയുമില്ല. എന്നെ വച്ചുള്ള കണ്ടന്റുകൾ ചില യൂട്യൂബുകാർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ കേവലം വിനോദത്തിനോ അല്ലെങ്കിൽ നിരാശ തീർക്കാനോ വേണ്ടിയുള്ളതാണെന്ന് കരുതി ഞാൻ അവ അവഗണിക്കുകയാണ് പതിവ്.

ഇനി ആരെങ്കിലും അതിരുകടന്ന് അപകീർത്തിപ്പെടുത്താനോ അധിക്ഷേപിക്കാനോ ശ്രമിച്ചാൽ മുന്നറിയിപ്പില്ലാതെ കർശന നിയമനടപടികളിലേക്ക് കടക്കുമെന്നും അന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണം.

> ഉത്തരവാദിത്തം പ്രധാനമാണ്", എന്നായിരുന്നു അന്ന രാജന്റെ വാക്കുകൾ. മുൻപും ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ അന്ന പൊലീസിൽ പരാതി നൽകിയിരുന്നു. നീതി ലഭിക്കുന്നത് വരെ ഞാൻ ഇതിനോട് പോരാടുക തന്നെ ചെയ്യും. ഇത്തരം അധിക്ഷേപകരമായ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു”, എന്നായിരുന്നു അന്ന് അന്ന കുറിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375237/anna-rajan-body-shaming-social-media-account-banned-warning-new)