---
title: "'കരഞ്ഞിട്ട് കാര്യമില്ല, എല്ലാ പ്രവർത്തിക്കും പ്രതിപ്രവർത്തനമുണ്ട്'; ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചത് ന്യായീകരിച്ച് കങ്കണ റണാവത്ത്"
english_title: "Kangana Ranaut On Student Protest: Faces Consequences For Actions, Says BJP MP"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375185/kangana-ranaut-student-protest-remark-neet-controversy-bjp-mp"
published_at: "2026-07-28T17:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68976b2645b_kangana-ranaut-student-protest-remark-neet-controversy-bjp-mp.jpg"
keywords: ["Kangana Ranaut", "Student Protest", "BJP MP", "NEET Paper Leak", "Dharmendra Pradhan"]
---

# 'കരഞ്ഞിട്ട് കാര്യമില്ല, എല്ലാ പ്രവർത്തിക്കും പ്രതിപ്രവർത്തനമുണ്ട്'; ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചത് ന്യായീകരിച്ച് കങ്കണ റണാവത്ത്

> **Lead Summary:** **[** കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വത്തിൽ തെരുവിൽ പ്രതിഷേധിച്ച വിദ്യാർഥികൾ മർദനത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്.

## Article Content

**[** കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വത്തിൽ തെരുവിൽ പ്രതിഷേധിച്ച വിദ്യാർഥികൾ മർദനത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്.

വിദ്യാർഥികളെ മർദിച്ചവരെ ന്യായീകരിച്ച കങ്കണ, എല്ലാ പ്രവൃത്തികൾക്കും അതിന്റേതായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും വിദ്യാർഥികൾ അത് മനസ്സിലാക്കണമെന്നും വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അധിക്ഷേപകരമായ റീലുകൾ കാരണം തെരുവിൽ സാധാരണക്കാരുടെ മർദനവും തെറിവിളിയും നേരിടുന്ന പ്രതിഷേധക്കാർ, തങ്ങൾ പറയുന്നതുപോലെ തിരിച്ചുകേൾക്കാനും തയ്യാറാകണമെന്ന് കങ്കണ ഓർമിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ചാൽ ജനങ്ങളും തിരിച്ചടിക്കുമെന്നും, രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ വാക്കുകൾ ഇനി അവർ കേൾക്കേണ്ടി വരുമെന്നും ഇതിൽ കരഞ്ഞിട്ട് കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെയും വിദ്യാർഥികളുടെ പ്രതിഷേധ രീതികളെയും റീലുകളെയും വിമർശിച്ച് കങ്കണ രംഗത്തുവന്നിരുന്നു.

അതേസമയം, രാജ്യത്ത് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളും, അതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമരങ്ങൾ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതികരണങ്ങളും സജീവമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375185/kangana-ranaut-student-protest-remark-neet-controversy-bjp-mp)