---
title: "'ഇപ്പോഴാണ് മനഃസമാധാനമായത്'; സസ്പെൻഡ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചെന്ന് അഭിനവ് ബിഷ്ട് "
english_title: "Instagram Account Of NEET Protest Content Creator Abhinav Bisht Restored"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375182/abhinav-bisht-instagram-account-restored-neet-protest"
published_at: "2026-07-28T16:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689529c1f32_abhinav-bisht-instagram-account-restored-neet-protest.jpg"
keywords: ["Abhinav Bisht", "NEET Paper Leak", "Instagram", "Dharmendra Pradhan", "Student Protest", "Delhi Police", "Viral"]
---

# 'ഇപ്പോഴാണ് മനഃസമാധാനമായത്'; സസ്പെൻഡ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചെന്ന് അഭിനവ് ബിഷ്ട് 

> **Lead Summary:** നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ വിദ്യാർത്ഥി സമരത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ കണ്ടന്റ് ക്രിയേറ്റർ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചു.

## Article Content

നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ വിദ്യാർത്ഥി സമരത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ കണ്ടന്റ് ക്രിയേറ്റർ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചു.

അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിവരം പുറത്തുവന്ന് വലിയ ചർച്ചയായതിന് പിന്നാലെയാണ് അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടത്. പ്രതിഷേധ വേദിയിൽ നിന്നുള്ള വേറിട്ടതും രസകരവുമായ ഹ്രസ്വ വീഡിയോകളിലൂടെയാണ് ജെൻ സി (Gen Z) ശൈലിയിലുള്ള അവതരണത്തിലൂടെ അഭിനവ് ജനപ്രിയനായത്.

ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടതോടെ അക്കൗണ്ടിന്റെ ഫോളോവേഴ്സിന്റെ എണ്ണവും കുത്തനെ ഉയർന്നിരുന്നു. എന്നാൽ സമരം അവസാനിച്ചതിന് പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ നീക്കണമെന്ന് ഡൽഹി പോലീസ് സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി.

അക്കൗണ്ട് തിരിച്ചുകിട്ടിയതിന് പിന്നാലെ പുതിയ വീഡിയോയുമായി അഭിനവ് രംഗത്തെത്തി. അക്കൗണ്ട് നഷ്ടമായ ആശങ്കയിൽ കഴിഞ്ഞ രാത്രി മുഴുവൻ താൻ ഉറങ്ങിയിരുന്നില്ലെന്നും ഇപ്പോഴാണ് മനഃസമാധാനം ലഭിച്ചതെന്നും അഭിനവ് വീഡിയോയിൽ പറഞ്ഞു.

തനിക്കായി പ്രാർഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവർക്കും അഭിനവ് നന്ദി രേഖപ്പെടുത്തി. ആരാധകരുടെയും പിന്തുണച്ചവരുടെയും ഇടപെടലാണ് അക്കൗണ്ട് അതിവേഗം തിരികെ ലഭിക്കാൻ കാരണമായതെന്നും താരം കൂട്ടിച്ചേർത്തു. അഭിനവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375182/abhinav-bisht-instagram-account-restored-neet-protest)