---
title: "വാക്ക് പാലിച്ച് അഖിൽ മാരാർ; ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന കുടുംബത്തിനായി പുതിയ വീട് നിർമ്മാണം തുടങ്ങി "
english_title: "Akhil Marar Lays Foundation Stone For House In Thrikkakara, Quits Twenty20 Party"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375175/akhil-marar-house-foundation-thrikkakara-quits-twenty20-suresh-gopi"
published_at: "2026-07-28T16:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688d990b27e_akhil-marar-house-foundation-thrikkakara-quits-twenty20-suresh-gopi.jpg"
keywords: ["Akhil Marar", "Thrikkakara Election", "Twenty20 Party", "Suresh Gopi", "Kerala Politics"]
---

# വാക്ക് പാലിച്ച് അഖിൽ മാരാർ; ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന കുടുംബത്തിനായി പുതിയ വീട് നിർമ്മാണം തുടങ്ങി 

> **Lead Summary:** **[ **തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നൽകിയ വാഗ്ദാനം പാലിച്ച് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് അദ്ദേഹം പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ നൽകിയ വാക്ക് പാലിച്ചുകൊണ്ട് വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്ന് ഔദ്യോഗികമായി നിർവഹിച്ചു.

## Article Content

**[ **തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നൽകിയ വാഗ്ദാനം പാലിച്ച് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് അദ്ദേഹം പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ നൽകിയ വാക്ക് പാലിച്ചുകൊണ്ട് വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്ന് ഔദ്യോഗികമായി നിർവഹിച്ചു.

വീട് നിർമ്മാണത്തിന് ഒപ്പം നിന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സിനും അഖിൽ മാരാർ നന്ദി അറിയിച്ചു. അതേസമയം, താൻ ഇന്ന് മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിഴുപ്പ് പേറുന്നില്ലെന്നും എടുത്ത തീരുമാനം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് സ്വതന്ത്രനായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചതിരിഞ്ഞാണ് ട്വന്റി 20 പാർട്ടിയിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നതായി അഖിൽ മാരാർ ഔദ്യോഗികമായി അറിയിച്ചത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇനി മുന്നോട്ട് സഹകരിച്ച് പോകാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനങ്ങളാണ് അഖിൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സാബു ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നും, കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി 20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375175/akhil-marar-house-foundation-thrikkakara-quits-twenty20-suresh-gopi)